ബീഫ് ഫെസ്റ്റ് വിവാദം: അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയില്ല

തൃശൂര്‍ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ ദീപ നിശാന്ത് പരീക്ഷ ഡ്യൂട്ടിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെക്കുറിച്ച് അധ്യാപിക നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമാണ് മാനേജ്‌മെന്റ് ഈ തീരുമാനമെടുത്തത്.
അതേസമയം കോളജിന്റെ കാന്റീനില്‍ മാംസാഹാരം വിളമ്പരുതെന്ന നിബന്ധന തുടരുമെന്നും കോളജിനുളളില്‍ ക്ഷേത്രമില്ല വിളക്കുമാത്രമാണ് കത്തിക്കുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ബീഫ് കൊണ്ടണ്ടുവരുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























