കാരായിമാരെ മത്സരിപ്പിക്കുവാനുള്ള സിപിഎം തീരുമാനത്തോടു വിഎസ് പ്രതികരിക്കണം: കണ്ണൂര്‍ ഡിസിസി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും മത്സരിപ്പിക്കുവാനുള്ള സിപിഎം തീരുമാനത്തോടു വി.എസ്. അച്യുതാനന്ദന്‍ പ്രതികരിക്കണമെന്നു കണ്ണൂര്‍ ഡിസിസി. വിഷയത്തില്‍ അച്യുതാനന്ദന്റെ നിലപാട് ജനങ്ങളെ അറിയിക്കണം. കൊലപാതകികളെ മത്സരിപ്പിച്ച് സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കണ്ണൂര്‍ ഡിസിസി കുറ്റപ്പെടുത്തി.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരനെ തലശേരി നഗരസഭയിലേക്കുമാണു മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























