ആളുകളെ ചാക്കിട്ടു പിടിക്കാന്‍ പാര്‍ട്ടിക്കാര്‍ നെട്ടോട്ടത്തില്‍, പ്രമുഖന്റെ ഭാര്യയാണോ അതോ ജയില്‍ പുള്ളിയോ? ഞങ്ങള്‍ സീറ്റ് തരാം നിങ്ങള്‍ മത്സരിക്കുക

ഭാര്യ, ഭര്‍ത്താവ്,മകന്‍, ജയില്‍പുള്ളി എന്നിങ്ങനെ ആരെങ്കിലും ആണോ നിങ്ങള്‍? എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുക.സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളെ കിട്ടാതെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നോട്ടോട്ടത്തിലാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും എന്നുവേണ്ട ആര്‍എസ്പിക്ക് പോലും കേരളത്തില്‍ വേണ്ടത്ര സ്ഥാനാര്‍ത്ഥികളില്ല. അതിനാല്‍ മത്സരിച്ച് ജയിച്ച പ്രമുഖരുടെ കുടുംബാംഗങ്ങളെ മത്സരിപ്പിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.
സിപിഎം ഒരുപടി കൂടി കടന്ന് ജയില്‍പുള്ളികളെ മത്സരിപ്പിക്കുന്നു. കണ്ണൂരിലാണ് തടവുകാര്‍ മത്സരിക്കുന്നത്. എന്നാല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരുമാണ് മത്സരരംഗത്തുള്ളത്. രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കുമാണ് മത്സരിപ്പിക്കുന്നത്. ഇരുവരും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെയും സിപിഎം രംഗത്തിറക്കിയേക്കും. കാരായിമാര്‍ ഇപ്പോള്‍ ജാമ്യത്തില്‍ നില്‍ക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കാലു കുത്തരുതെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന കോടതി നിര്‍ദ്ദേശം.
ബിജെപി കുടുംബ രാഷ്ട്രീയം തിരുവനന്തപുരത്താണ് കൂടുതലും പ്രയോഗിക്കുന്നത്. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ എം ആര്‍ ഗോപന്റെ ഭാര്യയാണ് പൊന്നുംമംഗലത്ത് ബിജെപി സ്ഥാനാര്‍ത്ഥി. ഗോപന്റെ വാര്‍ഡ് സ്ത്രീ സംവരണമായതിനാലാണ് മാറ്റം. തൊട്ടടുത്ത മണ്ഡലമായ നേമത്ത് ഗോപന്‍ മത്സരിക്കും.
മാന്യന്‍മാരില്‍ പലരും തെരഞ്ഞെടുപ്പുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. നേരത്തെ തിരുവനന്തുപുരം നഗരസഭയിലേക്ക് ഒ രാജഗോപാലിനെ ബിജെപി മത്സരിപ്പിക്കുമെന്നു കേട്ടിരുന്നു. എന്നാല്‍ അത് നാണക്കേടാവുമെന്ന് കരുതി പിന്‍വലിച്ചു. ബിജെപിയിലാണ് സ്ഥാനാര്‍ത്ഥി ദൗര്‍ലഭ്യവും ഏറെയും അനുഭവപ്പെടുന്നത്.
വനിതകള്‍ക്ക് വലിയ സാധ്യതയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നല്‍കുന്നത്. കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികളിലെ സ്ത്രീകളെ വിവിധ രാഷ്ട്രീയകക്ഷികള്‍ ചാക്കിട്ടു പിടിക്കുന്നു, ഇവര്‍ക്ക് നാട്ടുകാരുമായി ബന്ധമുണ്ടെങ്കില്‍ പറയുകയും വേണ്ട. പ്രാദേശിക തലത്തില്‍ പ്രമുഖ കുടുംബങ്ങളിലെ സ്ത്രീകളെ മത്സരിപ്പിക്കാനും പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്. ചില പ്രത്യേക സമുദായങ്ങളിലെ സ്ത്രീകള്‍ക്കും മുന്‍ഗണനയുണ്ട്. സ്ഥാനാര്‍ത്ഥികളെ കിട്ടാതെ വന്നാല്‍ ജയസാധ്യതയുള്ളവര്‍ക്ക് പണം നല്‍കി മത്സരിപ്പിക്കാനും പാര്‍ട്ടികള്‍ക്ക് മടിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























