ഡ്രൈവര്‍ക്ക് അപസ്മാരബാധ ഉണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി

ഡ്രൈവര്‍ക്ക് അപസ്മാരബാധ ഉണ്ടായതിനെത്തുടര്‍ന്നു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ടു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങള്‍ തട്ടിത്തെറിപ്പിച്ച് വൈദ്യുത പോസ്റ്റും ഇടിച്ചു മറിച്ചാണു ബസ് നിന്നത്. തിരക്കേറിയ റോഡിലേക്കു വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണെങ്കിലും അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
എംസി റോഡില്‍ പെരുന്ന മന്നം ജംഗ്്ഷനു സമീപം ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടേകാലോടെയായിരുന്നു അപകടം. ചങ്ങനാശേരി ഡിപ്പോയില്‍ എത്തിയശേഷം കരുനാഗപ്പള്ളിയിലേക്കു പോവുകയായിരുന്ന, മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടത്തിനിടെ മാവേലിക്കര !ഡിപ്പോയിലെ ഡ്രൈവര്‍ക്കു പെട്ടെന്ന് അപസ്മാരമുണ്ടായതാണ് അപകടകാരണമെന്നു ചങ്ങനാശേരി പൊലീസും കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതരും പറഞ്ഞു. െ്രെഡവറെ പിന്നീടു പെരുന്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കാറുകളും ഒരു സ്‌കൂട്ടറുമാണു ബസിടിച്ചു തകര്‍ന്നത്. എന്‍എസ്എസ് പ്രതിനിധിസഭാംഗവും താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗവുമായ കടയനിക്കാട് സ്വദേശി അഡ്വ. രാജ്‌മോഹന്‍ എത്തിയതാണ് ഒരു കാര്‍. ഈ കാര്‍ പൂര്‍ണമായും തകര്‍ന്നു.
എന്‍എസ്എസ് യൂണിയന്‍ ഓഫിസിലെത്തിയ തോട്ടയ്ക്കാട് പുതുക്ലാട്ട് രാജീവിന്റേതാണു മറ്റൊരു കാര്‍. ഇരുവരും റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം യൂണിയന്‍ ഓഫിസില്‍ എത്തിയതായിരുന്നു. കൂത്രപ്പള്ളി സ്വദേശി മിനിയുടേതാണ് അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍. ഇവര്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തശേഷം എതിര്‍വശത്തുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ പോയ സമയത്താണ് അപകടം. വൈദ്യുതിക്കമ്പി പൊട്ടി റോഡില്‍ വീണ ഉടന്‍തന്നെ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു സുരക്ഷയൊരുക്കി. ഗതാഗതതടസ്സം പൊലീസ് എത്തിയാണു പരിഹരിച്ചത്. വൈദ്യുതിക്കമ്പികള്‍ രണ്ടു മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ വൈകിട്ടോടെ മാറ്റി. പൊലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























