പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ അന്തരിച്ചു

ഹൃദയത്തെ തൊടുന്ന ഭാവസംഗീതത്തിലൂടെ ആസ്വാദകരെ വശീകരിച്ച രവീന്ദ്രജയിന്‍ (71) മുംബൈയില്‍ അന്തരിച്ചു. ജയിന്‍ ജന്മനാ അന്ധനായിരുന്നു. സംഗീതസംവിധായകനും ഗാനരചയിതാവുമായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് നാലുദിവസമായി ലീലാവതി ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു.
\'ഗൊരി തേരാ ഗാവ് ബഡാ പ്യാരാ\' എന്ന ചിറ്റ്‌ചോറിലെ ഗാനത്തിലൂടെ മലയാളികളുടെ പ്രിയഗായകന്‍ യേശുദാസിനെ ബോളിവുഡിലേക്ക് ആനയിച്ച ജയിന്‍ \'രാംതേരി ഗംഗാ െമെലി\' എന്ന രാജ്കപൂര്‍ ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമാ ലോകത്ത് ആദ്യം ശ്രദ്ധേയനായത്. അലിഗഢില്‍ ജനിച്ച്, കൊല്‍ക്കത്ത വഴി മുംബൈ സിനിമാലോകത്ത് ഒരു ഹാര്‍മോണിയവുമായെത്തിയ അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതപാരമ്പര്യത്തിലും ഗ്രാമീണശീലുകളിലും ഭജനുകളിലും കൂടി സിനിമാസംഗീതരംഗത്ത് ഒരു ലളിതഭാവുകത്വം പകര്‍ന്നു.
ചോര്‍ മചായെ ഷോര്‍, ഗീത് ഗാത്താ ചല്‍, ചിറ്റ്‌ചോര്‍, അഖിയോം ലഹരോം കേസെ, സൗദാഗര്‍, രാംതേരാ ഗംഗാമൈലി, േദാ ജാസൂസ്, ഹിന തുടങ്ങിയ ചിത്രങ്ങള്‍ രവീന്ദ്രജയിനിന്റെ ഹിറ്റ് ഗാനങ്ങളാലും ഓര്‍മിക്കപ്പെടുന്നതായി. അലിഗഢില്‍ സംസ്‌കൃതപണ്ഡിതനും ആയുര്‍വേദാചാര്യനുമായ പണ്ഡിറ്റ് ഇന്ദ്രമണി ജയ്‌നിന്റെ മൂന്നാമത്തെ മകനായാണ് ജെയിന്‍ ജനിച്ചത്. തന്റെ ചെറുപ്പത്തിലേയുള്ള സംഗീതാഭിമുഖ്യമാണ് രവീന്ദ്രജയിനിനെ ഈ വൈകല്യവും മറികടന്ന് ജീവിതത്തില്‍ ഉയരാന്‍ സാഹചര്യമൊരുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























