വളാഞ്ചേരി ഗ്യാസ് ഏജന്‍സി ഉടമയുടെ കൊലപാതകം, ഭാര്യക്ക് പങ്കുള്ളതായി പോലീസ്, കുടുംബ സുഹൃത്ത് പിടിയില്‍

വളാഞ്ചേരിയിലെ ഗ്യാസ് ഏജന്‍സി ഉടമ വിനോദിന്റെ കൊലപാതകത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് പോലീസ്. സംഭവത്തില്‍ കുടുംബ സുഹൃത്തായ യുസഫിനെ പോലീസ് കൊച്ചിയില്‍ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
രാവിലെ ഒന്‍പതേകാലോടെ ഭാര്യയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണു വിനോദിനെ മരിച്ച നിലയിലും ഭാര്യയെ പരുക്കേറ്റ നിലയിലും കണ്ടെത്തിയത്. വിനോദും ഭാര്യയും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.വിനോദിന്റെ ശരിരത്തില്‍ വെട്ടേറ്റ പാടുകളുണ്ടായിരുന്നു.നാട്ടുകാര്‍ വെട്ടേറ്റ പരുക്കുകളോടെ ഭാര്യ ജ്യോതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജ്യോതിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായും പൊലീസ് പറയുന്നു.
സംഭവം നടക്കുബോള്‍ വിനോദും ജ്യോതിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വിനോദിന്റെ ശരീരം വെട്ടേറ്റ് നഗനനായ നിലയില്‍ വെഡ്‌റൂമിലും ജ്യോതിയെ സ്വീകരണമുറിയിലുമാണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ജ്യോതിയുടെ ശരീരത്തില്‍ നിസാര മുറിവുകളെ ഉണ്ടായിരുന്നുള്ളു.
താന്‍ ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആരോതന്നെ പിന്നില്‍ നിന്ന് തലയ്ക്ക് അടിച്ചെന്നും വേറെ ഒന്നും തനിക്ക് ഓര്‍മയില്ലെന്നുമാണ് ജ്യോതിപോലീസിനോട് പറഞ്ഞത്. അടിയേറ്റ ഉടനെ തന്റെ ബോധം പോയന്നും പിറ്റേന്ന് ബോധം വന്നപ്പോഴാണ് നാട്ടുകാരെ അറിയിച്ചതെന്നും ജ്യോതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
പലകാര്യങ്ങളും ജ്യോതി മറച്ചുവയ്ക്കുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ അടുക്കളയില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വിനോദിനെ വെട്ടിയത്. ജ്യോതിയുടെ പുറത്ത് ചെറിയ മുറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ ബോധരഹിതയായിരുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് അയല്‍ക്കാരെ അറിയിക്കാമായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൊച്ചിയില്‍ പിടിയിലായ പ്രതി യൂസഫ് വിനോദിന്റെ കുടുംബസുഹൃത്താണ്. കൊലപാതകത്തിന് ഒപ്പം നിന്നാല്‍ ഫ്‌ളാറ്റ് നല്‍കാമെന്ന് ജ്യോതി പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ജ്യോതിയെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും.
ഇന്നു രാവിലെയാണ് വളാഞ്ചേരി വെണ്ടല്ലൂര്‍ വീട്ടില്‍ താമസിക്കുന്ന ഇടപ്പള്ളി സ്വദേശി കുറ്റിക്കാടന്‍ വിനോദ് (54)നെ വെട്ടേറ്റു മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ജ്യോതിയെ പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം മോഷണമല്ല. കളവുപോയ കാര്‍ ഉച്ചയോടെയാണ് പേരാമംഗലം കടന്നുപോയതെന്നും പൊലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























