സാറാ ജോസഫ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കും, കെ. സച്ചിദാനന്ദന്‍ കേന്ദ്രസാഹിത്യ അക്കാദമിയിലെ സ്ഥാനങ്ങളും രാജിവച്ചു

കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് മലയാളി സാഹിത്യകാരന്‍മാര്‍. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫ്. മലയാള സാഹിത്യകാരന്മാരില്‍ നിന്നുള്ള ആദ്യ പരസ്യപ്രതിഷേധമാണ് സാറാ ജോസഫിന്റേത്. കെ. സച്ചിദാനന്ദന്‍ കേന്ദ്രസാഹിത്യ അക്കാദമിയിലെ സ്ഥാനങ്ങളും രാജിവച്ചു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത്വങ്ങള്‍ രാജിവച്ച കാര്യം സച്ചിദാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു.
കലബുറഗിയുടെ മരണത്തില്‍ സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ലെന്നും സാഹിത്യ അക്കാദമിയുടെ നിലപാടിനോട് യോജിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. തീരുമാനമെടുക്കാന്‍ രണ്ടുദിവസം വൈകിയതില്‍ സങ്കടമുണ്ടെന്ന് സാറാ ജോസഫ് പറഞ്ഞു. ഇന്ത്യയില്‍ ഭീതിജനകമായ അന്തരീക്ഷമാണ്. പ്രതിഷേധിക്കേണ്ടത് എഴുത്തുകാരിയെന്ന നിലയില്‍ തന്റെ കടമയാണെന്നും സാറാ ജോസഫ് പറഞ്ഞു.
കല്‍ബുര്‍ഗി കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതില്‍ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്തിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് സച്ചിദാനന്ദന്‍ അറിയിച്ചു. അതേസമയം, പുരസ്‌കാരം തിരികെ നല്‍കിയിട്ട് ഫലമില്ലെന്ന് പ്രശസ്ത എഴുത്തുകാരി സുഗതകുമാരി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കില്ല. പുരസ്‌കാരം തിരികെ ഏല്‍പ്പിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് കരുതുന്നില്ലെന്ന് സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























