അമരാവതി സൈനിക സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന്് 221 വിദ്യാര്‍ഥികള്‍ ചികിത്സയില്‍

മറയൂരിന്റെ അതിര്‍ത്തിഗ്രാമമായ അമരാവതിയിലെ സൈനിക സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ. 650 വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന സ്‌കൂളില്‍ 221 വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ കണെ്ടത്തിയതിനെത്തുടര്‍ന്ന് അഞ്ചുദിവസത്തേക്ക് സ്‌കൂള്‍ അടച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ നാലിനു വിദ്യാര്‍ഥികള്‍ പരിശീലനത്തിനായി എഴുന്നേറ്റപ്പോഴാണ് പനിയും ശര്‍ദ്ദിയുമുണ്ടാ യത്. ഉടന്‍ സ്‌കൂളില്‍നിന്നുള്ള ഡോക്ടറെത്തി പരിശോധന നടത്തിയശേഷം വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളിലേക്കു മാറ്റി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍നിന്നുള്ള ഡോക്ടര്‍ന്മാരും തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ആരോഗ്യ വിഭാഗവും ചികിത്സയ്ക്കു നേതൃത്വം വഹിക്കുന്നു.
ഭക്ഷ്യ വിഷബാധയേറ്റ 221 പേരില്‍ 40 പേര്‍ക്കു മാത്രമാണ് തീവ്രപരിചരണം വേണ്ടിവന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ ടി.എന്‍. ശ്രീധര്‍ പറഞ്ഞു.
ഉഡുമലപേട്ട ആര്‍ഡിഒ സാന്തനകൂറല്‍ വിദഗ്ധ സംഘത്തോടൊപ്പം സ്‌കൂള്‍ ഹോസ്റ്റലില്‍ പരിശോധന നടത്തി. പാചകപ്പുരയില്‍നിന്നും പാക്കിംഗ് തീയതി രേഖപ്പെടുത്താത്ത സൊയാബീന്‍ പായ്ക്കറ്റുകള്‍ കണെ്ടത്തി. പാക്കിംഗ് തീയതിയും മറ്റും രേഖപ്പെടുത്തിയ പായ്ക്കറ്റുകളും കൂട്ടത്തില്‍ ഉണ്ടായിരുന്നു.കുടിവെള്ളവും പരിശോധിച്ചു. വിദഗ്ധ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സൈനിക സ്‌കൂള്‍ സൊസൈറ്റിയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഇന്നു സ്‌കൂളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























