ചങ്ങാട സര്‍വീസില്ല: കായലോരത്ത് ക്ലാസ്സ് എടുത്ത് അധ്യാപകരുടെ പ്രതിഷേധം

ചങ്ങാട സര്‍വീസ് നിലച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ കായലോരത്ത് ക്ലാസെടുത്തു. ആലപ്പുഴ ജില്ലയിലെ കുമ്പളങ്ങി കായലോരത്താണ് അധ്യാപകര്‍ കായല്‍ കടന്നെത്തി കുട്ടികളെ പഠിപ്പിച്ചത്. കടത്തുകൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ചങ്ങാടസര്‍വ്വീസ് നിര്‍ത്തിവച്ചത്. ആലപ്പുഴ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ് കുമ്പളങ്ങി കായല്‍.
എല്‍കെജി മുതല്‍ പ്ലസ്ടുവരെയുള്ള വിവിധ ക്ലാസുകളില്‍ അഞ്ഞൂറോളം കുട്ടികളാണ് ദിനവും ഇവിടെ ചങ്ങാടത്തില്‍ അക്കരെയിക്കരെ യാത്ര ചെയ്യുന്നത്. ഒന്നാം തീയതി മുതല്‍ പ്രദേശത്തെ ചങ്ങാടം സര്‍വ്വീസ് നടത്തുന്നില്ല. കൂലിവര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചപ്പോള്‍ നടപടി സ്വീകരിക്കേണ്ട കുമ്പളങ്ങി പഞ്ചായത്ത് അതിനുതയ്യാറാകുന്നില്ല. പെരുമാറ്റച്ചട്ടമാണ് പറയുന്ന ന്യായം.
ഇതില്‍ പ്രതിഷേധിക്കാനുറച്ച അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കാന്‍ കൊതുമ്പുവള്ളത്തില്‍ കായല്‍ കടന്നെത്തി അരൂര്‍ ഫെറിയിലാണ് പ്രതിഷേധക്ലാസ് നടന്നത്. സ്‌നേഹം താന്‍ ശക്തി എന്ന പാഠഭാഗം പഠിപ്പിച്ചായിരുന്നു തുടക്കം. ചങ്ങാടസര്‍വ്വീസ് പുനരാരംഭിച്ചില്ലെങ്കില്‍ സ്‌കൂളിലേയ്ക്ക് കൊതുമ്പുവള്ളങ്ങളില്‍ യാത്രചെയ്യേണ്ട അപകടകരമായ അവസ്ഥയിലാണ് കുട്ടികള്‍. അതുകൊണ്ടാണ് അധികാരികളുടെ ശ്രദ്ധ നേടാന്‍ അധ്യാപകര്‍തന്നെ മുന്നിട്ടിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























