സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബിജുരമേശ്, പിന്നില്‍ വെള്ളാപ്പള്ളിയും മകനും

ശിവഗിരി മഠത്തിലെ സന്യാസിയായ സ്വാമി ശാശ്വതീകാനന്ദ മരണം കൊലപാതകമാണെന്ന ആരോപണവുമായി ശ്രീനാരായണ ധര്‍മ്മവേദി നേതാവ് ബിജു രമേശ്. കൈരളി പീപ്പിള്‍ ടിവിയിലെ ചാനല്‍ ചര്‍ച്ചക്കിടെയാണ് ബിജു രമേശ് ഈ ആരോപണം ഉന്നയിച്ചത്. ശാശ്വതീകാനന്ദയുടെ കൊലപാതകത്തിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആണെന്നും ബിജു ആരോപിച്ചു.
2002 ജൂലൈ ഒന്നിനാണ് ആലുവ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ശാശ്വതീകാനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജുരമേശന്റെ ആരോപണം കേരളം ഗൗരവത്തോട് കൂടിയാണ് കാണുന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഡിവൈഎസ്പി ഷാജിയുടെ കൂട്ടു പ്രതിയായിരുന്ന പ്രിയന്‍ എന്നയാളാണ് സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതെന്നും ബിജു രമേശ് ആരോപിച്ചു. കേസില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രിയന്‍ തന്നെ ബന്ധപ്പെട്ടിരുന്നതായും ബിജു രമേശ് പറഞ്ഞു.
ദുബായില്‍വച്ച് തുഷാര്‍ വെള്ളാപ്പള്ളി സ്വാമി ശാശ്വതീകാനന്ദയെ മദ്യപിച്ച് കയ്യേറ്റം ചെയ്യുകയും തനിക്കും അച്ഛനുമെതിരേ നീങ്ങരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ പിറ്റേന്നാണ് പ്രിയന്‍ എന്നയാളെ വിട്ട് സ്വാമിയെ കൊലപ്പെടുത്തിയതെന്നും അതിനുശേഷം മഠത്തില്‍ നിന്ന് രേഖകള്‍ കടത്തിയെന്നും ബിജു രമേശ് ആരോപിച്ചു.
ദുബായില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ കയ്യേറ്റം ചെയ്തത്. തുഷാര്‍ വെള്ളാപ്പള്ളി മദ്യ ലഹരിയിലായിരുന്നു സ്വാമിയെ ആക്രമിച്ചത്. സംഘര്‍ഷ ശേഷം ശാശ്വതികാനന്ദ സ്വാമി ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈത ആശ്രമത്തില്‍ വച്ച് സ്വാമി കൊല്ലപ്പെടുന്നതെന്നും ബിജു രമേശ് ആരോപിച്ചു.പ്രിയന്‍ എന്നയാള്‍ വാടക കൊലയാളിയാണ്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും ബിജു രമേശ് പറഞ്ഞു.
ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇപ്പോഴത്തെ യോഗം പ്രസിഡന്റ് ഡോ. എന്‍ സോമന്‍ ഇടപെട്ടു. ഇതിന്റെ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശന്‍ സോമനെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രസിഡന്റാക്കിയതെന്നും ബിജു രമേശ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ സാമ്പത്തിക സഹായം നല്‍കിയത് വെള്ളാപ്പള്ളി നടേശനാണെന്നു തനിക്കറിയാമെന്നും ബിജു രമേശ് ആരോപിച്ചു.
ശ്രീനാരായണ ദര്‍ശനത്തെ മാനവികമായ രീതിയില്‍ വ്യാഖ്യാനിച്ച് മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. ശ്രീനാരായണ ദര്‍ശനത്തില്‍ അഗാധപാണ്ഡിത്യമുള്ള ശാശ്വതികാനന്ദ ഈ വിഷയത്തില്‍ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു. ആറാം വയസില്‍ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി ശശിധരന്‍ പിന്നീട് ശ്രീനാരായണ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി മാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























