ശ്വാശ്വതീകാനന്ദയുടേത് സ്വാഭാവിക മരണമാണെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നും വെള്ളാപ്പള്ളി

ശ്വാശ്വതീകാനന്ദയുടെത് സ്വാഭാവിക മരണമാണെന്ന് പൊലീസ് കണ്ടത്തെിയതാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കട്ടെ. ഈ ആരോപണത്തിന്റെ ലക്ഷ്യം വ്യക്തിഹത്യയാണ്. സ്ഥിരമായി ആളുകളെ വ്യക്തിഹത്യ നടത്തുന്നയാളാണ് ബിജു രമേശ്. അദ്ദേഹം ഈ ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതേസംബന്ധിച്ച് ഹൈകോടതിയില്‍ ഉണ്ടായിരുന്ന കേസ്, ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് അവസാനിപ്പിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും എസ്.എന്‍.ഡി.പിയെ തകര്‍ക്കാനുദ്ദേശിച്ചിട്ടുള്ളതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എത്ര ആരോപണമുന്നയിച്ചാലും വിമര്‍ശമുന്നയിച്ചാലും തകരുകയോ തളരുകയോ ചെയ്യുന്ന പ്രസ്ഥാനമല്ല എസ്.എന്‍.ഡി.പി.
ബിജു രമേശിനെതിരെ നിയമനടപടി ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇന്ന് വൈകീട്ട് ചേരുന്ന എസ്.എന്‍.ഡി.പി കൗണ്‍സില്‍ ആവശ്യപ്പെട്ടാല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
ആരോപണ വിധേയനായ പ്രിയന്‍ എന്നയാളെ തനിക്കറിയില്ല എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശ്വാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ മുന്‍കൈ എടുത്തത് താനാണ്. ഇതിന്റെ റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും കയ്യിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























