കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം പി.കെ.പാറക്കടവ് രാജിവെച്ചു

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള മലയാള സാഹിത്യ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു. എഴുത്തുകാരന്‍ പി.കെ. പാറക്കടവ് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ഇത്തരമൊരു പ്രസ്ഥാനവുമായി യോജിച്ച് പോകുന്നതില്‍ അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മലയാള സാഹിത്യ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉചിതമായ തീരുമാനമാണെന്ന് കവി കല്‍പറ്റ നാരായണന്‍ പറഞ്ഞു. പക്ഷേ തീരുമാനം കുറച്ചു കൂടി നേരത്തെ ആകണമായിരുന്നു. അംഗമായി തുടരുന്ന എല്ലാവര്‍ക്കും രാജി വെക്കാന്‍ ഉത്തരവാദിത്തമുണ്‌ടെന്നും കല്‍പറ്റ നാരായണന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























