അവര്‍ വളഞ്ഞിട്ട് ആക്രമിച്ചുവെന്ന് രാഹുല്‍ ഈശ്വര്‍

നമ്മുടെ കേരളത്തിന് എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കാന്‍ സമയമായില്ലേ? ഭക്ഷണ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും, ആദര്‍ശ സ്വാതന്ത്ര്യവും പാടില്ലാത്ത നാടായി കേരളം മാറുകയാണോ? കായംകുളം എം.എസ്.എം കോളേജില്‍ വച്ച് തനിക്ക് നേരെ ഉണ്ടായ ആക്രമണത്തെക്കുറിച്ചും ബീഫ്‌നിരോധനത്തെക്കുറിച്ചും രാഹുല്‍ ഈശ്വര്‍ പ്രതികരിക്കുന്നു.
നാഷനല്‍ സര്‍വീസ് സ്‌ക്കീമിലെ കുട്ടികള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസെടുക്കാനാണ് താന്‍ കോളേജില്‍ എത്തിയതെന്നും ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകാന്‍ നേരം ഒരുസംഘം വിദ്യാര്‍ഥികള്‍ വന്നിട്ട് ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ച് സംസാരിച്ചിട്ട് പോയാല്‍ മതി എന്നും പറയുകയായിരുന്നത്രേ. വ്യക്തിപരമായി തനിക്ക് അതിനോട് യോജിക്കാന്‍ പറ്റില്ല, മഹാത്മാഗാന്ധി ഉള്‍പ്പടെയുള്ളവര്‍ ഗോമാംസം കഴിക്കുന്നതിനെ എതിര്‍ക്കുന്നവരാണ്. താനും ഗാന്ധിയന്‍ ആദര്‍ശത്തെ അനുകൂലിക്കുന്നതുകൊണ്ട് തനിക്ക് അങ്ങനെ സംസാരിക്കാന്‍ ആകില്ല എന്നു പറഞ്ഞുവെന്നും ഇതുകേട്ടതോടെ വിദ്യാര്‍ഥികള്‍ കാറില്‍ ഇടിക്കുകയും രാഹുല്‍ ഗോബാക്ക് എന്നു പറഞ്ഞ് ബഹളം കൂട്ടിമുന്‍ഭാഗത്തെ ചില്ലുതകര്‍ക്കുകയുമാണ് ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. കോളേജില്‍ കയറാന്‍ നേരമാണ് ബഹളംകൂട്ടിയിരുന്നതെങ്കില്‍ അര്‍ഥമുണ്ടായിരുന്നു. തന്നെ ഉള്ളില്‍ നിര്‍ത്തിയിട്ട് ഗോബാക്ക് എന്നുപറഞ്ഞ് അവര്‍ പുറത്ത് നിന്ന് മുദ്രവാക്യം വിളിക്കുകയായിരുന്നു. ശരിക്കും വളഞ്ഞുള്ള ആക്രമണമായിരുന്നു ഉണ്ടായത്.
അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെയുള്ള ഇത്തരം കല്ലേറുകള്‍ വേറെ ഏതു സംസ്ഥാനത്തു നടന്നാലും കേരളത്തില്‍ ഇത്തരം ചെയ്തികള്‍ നടക്കുന്നത് വിശ്വസിക്കാനാവുന്നില്ല. കേരളവര്‍മ്മ കോളേജിലെ ദീപ നിശാന്ത് എന്ന അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ട് നടപടിക്ക് മുതിര്‍ന്ന അധികൃതരും അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണ് നടത്തിയത്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍ നമ്മുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നതിനെതിരേയാണ് ഒരുപാട് പേര്‍ രംഗത്തുവന്നത്. എന്നാല്‍ അവരും ദീപ ടീച്ചര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുള്ളത് പോലെ തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി തന്നെ പിന്തുണച്ചില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ഒരാളുടെ അഭിപ്രായത്തോട് യോജിപ്പില്ലെങ്കില്‍ ബഹുമാനപുരസരമുള്ള വിമര്‍ശനമാണ് വേണ്ടത് അല്ലാതെ കൈയ്യാങ്കളിയല്ല. അയാളുടെ അഭിപ്രായത്തെ അടിച്ചൊതുക്കാന്‍ നോക്കുന്നത് ശരിയായ പ്രവണതയല്ല. നിങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടെങ്കില്‍ അത് അഭിപ്രായം കൊണ്ടാണ് നേരിടേണ്ടത് അല്ലാതെ അക്രമത്തിലൂടെ നേരിടുന്നത് കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്ന വിപത്താണ്. ബീഫ് കഴിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതുപോലെ തന്നെ ബീഫ് കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. അതിനെ മാനിക്കണം. അതല്ലാതെ ബീഫ് കഴിക്കാതെ കേരളത്തില്‍ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥ ഉണ്ടാക്കുന്നത് ശരിയല്ല. ഒരു മൃഗത്തെയും കൊല്ലുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അത് മതത്തിന്റെയോ ജാതിയുടെയോ പേരില്‍ അല്ല, തന്റെ വ്യക്തിപരമായ താല്‍പ്പര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























