കെഎസ്ഇബി ജീവനക്കാരുടെ ബോധവല്‍ക്കരണത്തിനുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നടപടിയില്ല

ജോലിക്കിടെയുള്ള അപകടങ്ങള്‍ തടയാന്‍ വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബോര്‍ഡിന് ആ ആത്മാര്‍ഥത ഉള്ളതായി കാണുന്നില്ല. അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ബോധവല്‍ക്കരണത്തിനായി ഒരു സബ് എന്‍ജിനീയര്‍ തയാറാക്കിയ ഡോക്യുമെന്ററി മറ്റുള്ളിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും സേഫ്റ്റി വിഭാഗം തയാറായിട്ടില്ല.
ഈയാംപാറ്റകളെ പോലെ കരിഞ്ഞു വീഴുന്ന സഹപ്രവര്‍ത്തകരേയും ജീവഛവമായി മാറിയ മറ്റുചിലരേയും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളേയും കണ്ടു നെഞ്ചുപിടഞ്ഞ ആലുവയിലെ സബ് എന്‍ജിനീയര്‍ നൗഷാദിന്റ ഉള്ളില്‍ തെളിഞ്ഞതായിരുന്നു ഡോക്യുമെന്റി എന്ന ആശയം. മരിച്ചവരുടെ ബന്ധുക്കളെയും അപകടത്തില്‍പെട്ട് ഒന്നിനുമാകാതെ കിടക്കുന്നവരെയുമൊക്കെ നേരിട്ട് കണ്ടായിരുന്നു ചിത്രീകരണം. ലൈനില്‍ അറ്റകുറ്റപണി നടത്തും മുമ്പ് ജീവനക്കാര്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും ഇതില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
എല്ലാ സെക്ഷന്‍ ഓഫീസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപ്പായിട്ടില്ല. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട സേഫ്റ്റി വിഭാഗത്തിന്റ പ്രവര്‍ത്തനത്തെകുറിച്ചും ആക്ഷേപമുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ ബോധവല്‍ക്കരണ യോഗങ്ങളെങ്കിലും സെക്ഷന്‍ ഒഫീസുകളില്‍ നടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha