സ്വമി ശാശ്വതീകാനന്ദയെ കൊല്ലിച്ചത് ആര്, സംശയത്തോടെ കേരളം, വെള്ളാപ്പള്ളിക്ക് തിരിച്ചടി നല്‍കി ബിജു രമേശ്

വിഎസിന്റെ മൈക്രോഫിനാന്‍സ് ആക്രമണത്തില്‍ പതറിപ്പോയ വെള്ളാപ്പള്ളിക്കും മകനും അടുത്ത ഗുരുതര ആരോപണവുമായി ബിജുരമേശ് രംഗത്ത്. സ്വാമീ ശ്വാശതീകാനന്ദയെ മരണത്തിനു പിന്നില്‍ വെള്ളാപ്പള്ളിയും മകനുമാണെന്നാണ് ബിജുരമേശ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബിജുരമേശ് പറഞ്ഞു.
2002 ജൂലൈ ഒന്നിനാണ് ആലുവ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ശാശ്വതീകാനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജുരമേശന്റെ ആരോപണം കേരളം ഗൗരവത്തോട് കൂടിയാണ് കാണുന്നത്. സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ആദ്യമേ തന്നെ ആരോപണമുണ്ടായരുന്നു. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് അന്നത്തെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും സ്വാമിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമുദായിക നേതാവിനെ പിണക്കേണ്ടെന്നു കരുതി സ്വാമിയുടെ മരണത്തെക്കുറിച്ച് കാര്യമായ അന്വേഷമൊന്നും നടന്നില്ല. മാത്രമല്ല സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോഴും എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍ എത്തി. അതോടെ സിബിഐ അന്വേഷണം അട്ടിമറിക്കപ്പെട്ടു.
ദുബായില്‍വച്ച് തുഷാര്‍ വെള്ളാപ്പള്ളി സ്വാമി ശാശ്വതീകാനന്ദയെ മദ്യപിച്ച് കയ്യേറ്റം ചെയ്യുകയും തനിക്കും അച്ഛനുമെതിരേ നീങ്ങരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ദുബായ് സന്ദര്‍ശനത്തിനിടെ എസ്എല്‍ ട്രസ്റ്റിന്റെ കണക്കുകള്‍ സ്വാമി ആരാഞ്ഞിരുന്നു. ഇതാണ് വെള്ളാപ്പള്ളിയെയും മകനെയും ചൊടിപ്പിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് തുഷാര്‍വെള്ളാപ്പള്ളി സ്വാമിയെ മര്‍ദ്ധിച്ചത്.
ഇതിനെത്തുടര്‍ന്ന് സ്വാമി ബഹ്‌റിന്‍ സന്ദര്‍ശനം വേണ്ടെന്ന് വെച്ച് കേരളത്തിലേക്ക് മടങ്ങി. അതിന്റെ പിറ്റേന്നാണ് ആലുവ അദ്ധൈ്വതാശ്രമത്തില്‍ സ്വാമി കൊല്ലപ്പെട്ടത്. പ്രിയന്‍ എന്നയാളെ വിട്ടാണ് സ്വാമിയെ വകവരുത്തിയത്. അതിനുശേഷം മഠത്തില്‍ നിന്ന് രേഖകള്‍ കടത്തിയെന്നും ബിജു രമേശ് ആരോപിക്കുന്നുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഡിവൈഎസ്പി ഷാജിയുടെ കൂട്ടു പ്രതിയായിരുന്നു പ്രിയന്‍. പ്രിയന്‍ എന്നയാള്‍ വാടക കൊലയാളിയാണ്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും ബിജു രമേശ് പറഞ്ഞു. കേസില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രിയന്‍ തന്നെ ബന്ധപ്പെട്ടിരുന്നതായും ബിജു രമേശ് പറഞ്ഞു.
ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇപ്പോഴത്തെ യോഗം പ്രസിഡന്റ് ഡോ. എന്‍ സോമന്‍ ഇടപെട്ടു. ഇതിന്റെ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശന്‍ സോമനെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രസിഡന്റാക്കിയതെന്നും ബിജു രമേശ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ സാമ്പത്തിക സഹായം നല്‍കിയത് വെള്ളാപ്പള്ളി നടേശനാണെന്നു തനിക്കറിയാമെന്നും ബിജു രമേശ് ആരോപിച്ചു.
ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് വെള്ളാപ്പള്ളി പ്രതികരണവുമായി രംഗത്തെത്തി. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha