വെറ്ററിനറി സര്‍വകലാശാലയുടെ സെക്യൂരിറ്റി ഫീസ് ഭീഷണിയില്‍ ബിടെക് വിദ്യാര്‍ഥികള്‍

വെറ്ററിനറി സര്‍വകലാശാലയിലെ പൂതിയ ബിടെക്ക് വിദ്യാര്‍ഥികളോട് ഈ മാസം പതിനാലിന് മുന്‍പ് സെക്യൂരിറ്റി ഫീസ് അടച്ചില്ലെങ്കില്‍ പ്രവേശനം റദ്ദുചെയ്യുമെന്ന് സര്‍വകലാശാല. പൂതിയതായി ആരംഭിച്ച ബിടെക്ക് കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ഥികളോടാണ് രണ്ടുലക്ഷം രൂപ സെക്യൂരിറ്റി ഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച അഞ്ചുമണിക്കുള്ളില്‍ രണ്ടുലക്ഷം രൂപ അടയ്ക്കണമെന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ പാലിക്കാതിരുന്നതോടെയാണ് സര്‍വകലാശാല കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. വരുന്ന ബുധനാഴ്ചയ്ക്കകം സെക്യൂരിറ്റി ഫീസ് അടച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദുചെയ്യുമെന്ന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
തിരുവനന്തപുരത്തും സര്‍വകലാശാല ആസ്ഥാനമായ വയനാട് പൂക്കോടുമാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. പ്രവേശന പരീക്ഷാ സമയത്തോ അലോട്ട്‌മെന്റ് നടന്ന സമയത്തോ ഈ ഭീമമായ തുകയുടെ കാര്യം അറിയിക്കുകയോ ഫീസ് ഘടനയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിരുന്നതല്ല. അതിനാല്‍ വിദ്യാഭ്യാസ വായ്പയും ഇനി ലഭിക്കില്ല.
പഠനമികവിന്റെ അടിസ്ഥാനത്തിലെത്തുന്ന വിദ്യാര്‍ഥികളില്‍നിന്ന് സ്വാശ്രയ കോളജുകളെ പോലെ ഫീസ് പിരിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയുടെ നീക്കത്തിനെതിരെ ഇന്ന് മനുഷ്യാവകാശ കമ്മിഷനെയും തിങ്കളാഴ്ച ഹൈക്കോടതിയേയും സമീപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha