മനുഷ്യന് ഒരു ആമുഖം എന്ന സുഭാഷ് ചന്ദ്രന്റെ പുസ്തകത്തിന് വയലാര്‍ അവാര്‍ഡ്

വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകത്തിന്. ഈ പുസ്തകത്തിന് കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചിരുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടയ്ക്ക് മലയാളത്തിലിറങ്ങിയ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണിതെന്നാണ് പ്രൊഫ. തോമസ് മാത്യു, പ്രൊഫ. ഓമനക്കുട്ടന്‍, പ്രൊഫ. അപ്പുക്കുട്ടന്‍ നായര്‍ എന്നിവരടങ്ങിയ ജൂറി വിലയിരുത്തിയത്. അസാധാരണമായ വായനാനുഭമാണിത് നല്‍കുന്നതെന്നും ജൂറി അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം വരെ 25,000 രൂപയായിരുന്നു അവാര്‍ഡ് തുക.
1972-ല്‍ ആലുവക്കടുത്ത് കടുങ്ങലൂരിലാണ് സുഭാഷ് ചന്ദ്രന്റെ ജനനം. എറണാകുളം സെന്റ് ആല്‍ബെര്‍ട്ട്‌സ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1994-ല്‍ മലയാളത്തില്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദം നേടി. എറണാകുളം ലോകോളേജില്‍ നിയമ പഠനത്തിന് ചേര്‍ന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല.
\'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയ\'മാണ് ആദ്യത്തെ ചെറുകഥാസമാഹാരം, മനുഷ്യന് ഒരു ആമുഖം അദ്ദേഹത്തിന്റെ ആദ്യ നോവലാണ്. ഈ രണ്ട് കൃതികള്‍ക്കും കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജയശ്രീയാണ് ഭാര്യ. സേതുപാര്‍വതി, സേതുലക്ഷ്മി എന്നിവര്‍ മക്കളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha