ഒന്നൊന്നര നീക്കത്തിലൂടെ എല്ലാം ഓക്കെ... ബിജെപി കൊണ്ടുവരുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാഹുല്‍ഗാന്ധിക്ക് തെറ്റി; മോദി ഇറക്കിയ ദ്രൗപതി മുര്‍മുവിന് അപ്രതീക്ഷിത പിന്‍തുണ; എല്ലാ അംഗങ്ങളും ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് നവീന്‍ പട്‌നായിക്; പിന്തുണ പ്രഖ്യാപിച്ച് ജെഡിയുവും

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. പഴയ ബിജെപിക്കാരന്‍ യശ്വന്‍സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി ഇറക്കി ജയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ അതിനപ്പുറമാണ് നരേന്ദ്രമോദി കളിച്ചത്. ദ്രൗപതി മുര്‍മുവിനെ അപ്രതീക്ഷിതമായി മോദിയിറക്കി വിജയം ഉറപ്പിക്കുകയായിരുന്നു.
ഇതോടെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയേറുകയാണ്. എല്ലാ അംഗങ്ങളും ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് നവീന്‍ പട്‌നായിക് പറഞ്ഞു. ജെഡിയുവും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുര്‍മുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും.
അതേസമയം പിന്‍മാറില്ലെന്നറിയിച്ച പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിതെന്ന് വ്യക്തമാക്കി. നിതീഷ് കുമാറിന്റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത നവീന്‍ പട്‌നായിക്, ഇക്കാര്യം തന്നോട് ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. ഉന്നത പദവിയിലേക്ക് പട്ടിക വര്‍ഗ്ഗത്തില്‍ നിന്നൊരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കതില്‍ സന്തോഷമുണ്ടെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങളെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്നതിനാല്‍ ജെഡിയു പിന്തുണ ബിജെപിക്ക് കിട്ടുമോ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ജെഡിയുവിന്റെ പിന്തുണ ഉറപ്പായതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എന്‍ഡിഎ.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ലാലന്‍ സിംഗും മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുകഴ്ത്തി. ജെഡിയുവിന് പുറമെ ചിരാഗ് പാസ്വാന്റെ ലോക് ജന്‍ ശക്തി പാര്‍ട്ടിയും മുര്‍മ്മുവിനെ പിന്തുണയ്ക്കുമെന്നറിയിച്ചു. യുപിഎയുടെ ഘടകകക്ഷിയായ ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയും സമ്മര്‍ദ്ദത്തിലാണ്. ജെഎംഎം ദേശീയ വക്താവ് മനോജ് പാണ്ഡെ മുര്‍മ്മുവിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്തു. ദ്രൗപദി മുര്‍മു ഉള്‍പ്പെടുന്ന സാന്താള്‍ വിഭാഗമാണ് ജെഎംഎമ്മിന്റെയും വോട്ട് ബാങ്ക്. അറുപത് ശതമാനം വോട്ടെങ്കിലും ഉറപ്പാക്കാന്‍ ഇത് എന്‍ഡിഎയെ സഹായിക്കും.
ആദിവാസി വിഭാഗത്തില്‍പ്പെട്ടൊരാള്‍ ആദ്യമായി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്നും, ദ്രൌപദി മുര്‍മ്മുവുമായുള്ള വ്യക്തിപരമായ മത്സരമല്ല ഇതെന്നും യശ്വന്ത് സിന്‍ഹ ഇന്ന് വ്യക്തമാക്കി. മത്സരം നടക്കുന്നത് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലാണെന്നും സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി വിവിധ പാര്‍ട്ടികളുടെ പിന്തുണ തേടുമെന്നും സിന്‍ഹ അറിയിച്ചു.
അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മു എത്തിയതോടെയാണ് എല്ലാം മാറി മറിഞ്ഞത്. വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തില്‍ നിന്നുള്‍പ്പെട്ടതുമായ ദ്രൗപതി മുര്‍മുവിലേക്ക് ബിജെപി എത്തിയത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും സ്ഥാനാര്‍ഥിത്വത്തിനുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരുടെ കൂടിയാലോചനക്ക് ശേഷമാണ് ചരിത്രപരമായ തീരുമാനത്തിലേക്ക് ബിജെപി നേതൃത്വം എത്തിയത്.
"
https://www.facebook.com/Malayalivartha