വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ സ്വാര്‍ഥലക്ഷ്യമെന്ന് സുകുമാരന്‍ നായര്‍

വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ ചിലര്‍ക്ക് സ്വാര്‍ഥലക്ഷ്യമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നു രാവിലെ ആരംഭിച്ച ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിന്റെ നേതൃസംഗമം ഉദ്ഘാടം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാര്‍ഥതാത്പര്യമുള്ളിടത്തോളം കാലം ഈ ഐക്യത്തോട് എന്‍എസ്എസിന് യോജിക്കാനാവില്ല. മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് എന്‍എസ്എസിനുള്ളത്. സമുദായത്തിന്റെയും രാജ്യത്തിന്റെയും പൊതുനന്മയ്ക്കായാണ് എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.
ഇങ്ങനെയുള്ള പ്രസ്ഥാനത്തിന് ഒരു മതത്തിന്റെ ഭാഗമായി മാത്രം പ്രവര്‍ത്തിക്കാനാവില്ല. സമദൂരത്തില്‍ നിന്നുകൊണ്ടുള്ള ശരിദൂരമാണ് എന്‍എസ്എസിന്റെ നയം. സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശരിയെ ശരിയായി കാണാനും തെറ്റുകളെ തിരുത്താനുമാണ് എന്‍എസ്എസ് ശ്രമിക്കുന്നത്. ശരിയും തെറ്റും പറയുന്നതുകൊണ്ട് ഏതെങ്കിലും ഒരു പാര്‍ട്ടിക്കും എതിരോ അനുകൂലമോ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിമര്‍ശിക്കുന്നത് സാമൂഹ്യനീതി നടപ്പാക്കുന്നതിനു വേണ്ടിയാണ്. നായര്‍ക്കുവേണ്ടി മാത്രമല്ല ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് എന്‍എസ്എസ് പ്രതികരിക്കുന്നത്. ഹൈന്ദവന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും വേണ്ടി പ്രതികരിക്കുന്ന പ്രസ്ഥാനമാണ് എന്‍എസ്എസ് എന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡോ.എം. ശശികുമാര്‍, വൈസ് പ്രസിഡന്റ് വി.പി. ഹരിദാസ്, രജിസ്ട്രാര്‍ വിശ്വനാഥന്‍ പിള്ള, വി.ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha