ഞങ്ങളും മനുഷ്യരാണ്, 108ആംബുലന്‍സ് ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു

കോവളത്തെ 108 ആംബുലന്‍സ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു. 108 ആംബുലന്‍സിന്റെ വിഴിഞ്ഞം മേഖലയിലെ ഡ്രൈവര്‍ നിഖില്‍ പ്രദീപാണു കാലങ്ങളായി 108 ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന ദുരതിങ്ങള്‍ കാട്ടി പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പോകുമ്പോള്‍ തങ്ങളെ കുറിച്ച് പരാതി പറയാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്നും നിഖില്‍ ഫേസ്ബുക്കിലൂടെ പറയുന്നു.
108 ലെ ഒരു ഡ്രൈവര്‍ എന്ന നിലയ്ക്ക് എനിക്ക് പറയാന്നുള്ളത്. ഇതിന്റെ പേരില്‍ എന്റെ ജോലി പോയാലും പ്രശ്‌നമില്ല. അന്‍പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന ഉന്നതന്മാര്‍ക്ക് ഞങ്ങളെ പോലുള്ള പാവം ദിവസ വേദനക്കാരന്റെ അവസ്ഥ മനസ്സിലാകില്ല.
ഇന്നലെ ഈ അപകടത്തില്‍(കോവളം)ജീവനക്കാര്‍ക്ക് എന്തെങ്കിലും പറ്റിയിരുന്നേല്‍ ആരു സമാധാനം പറയുമായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പാടുപ്പെടുന്ന 108 ജീവനക്കാരുടെ അവസ്ഥ പലപ്പോഴും പൊതു ജനം മനസ്സിലാക്കിയിട്ടില്ല. നങ്ങളും മനുഷ്യരാണ്. പലപ്പോഴും ആഹാരം കഴിച്ചു തുടങ്ങുമ്പോഴാണ് കാള്‍ വരുന്നത്. ആ സമയം 2 മിനിറ്റ് ഡിലെയ് പറഞ്ഞു ആഹാരം പൊതിഞ്ഞു വെച്ച് ഞങ്ങള്‍ കേസ് എടുക്കാന്‍ പോകും. മെഡിക്കല്‍ കോളേജില്‍ പോയി തിരികെ എത്തുമ്പോഴേകും ആഹാരം ചീത്തയാകും. പൈസ ഇല്ലാത്തതിനാല്‍ പിന്നീട് വെള്ളം കുടിച്ചു തന്നെ നേരം വെളുപ്പിക്കും.മിക്കവാറും ദിവസങ്ങളില്‍ നല്ല കേസുള്ളത് കാരണം പലപ്പോഴും നേരെ ഉറങ്ങാന്‍ പോലും പറ്റാറില്ല. നിരന്തരം സയറന്റെ ശബ്ദം കേട്ടു മിക്ക ജീവനക്കാര്‍ക്കും ചെവികള്‍ക്ക് പ്രശ്‌നമുണ്ട്. പലപ്പോഴും ഒരു ഓട്ടം കഴിഞ്ഞു വരുന്ന വഴിക്ക് അടുത്തത് കിട്ടും . ചിലപ്പോ ചാക്ക എത്തുമ്പോഴാകും വിഴിഞ്ഞത്തു നിന്നും കേസ് വിളിക്കും. വേറെ വണ്ടിയില്ലെന്നു പറയുമ്പോ ഞങ്ങള്‍ തന്നെ കഴിയുന്ന വേഗത്തില്‍ എത്തി കേസ് എടുക്കാന്‍ നോക്കും. സംഭവ സ്ഥലത്തെത്തുമ്പോ വണ്ടി താമസിച്ചെന്നു പറഞ്ഞു ചീത്തവിളിയും, ചിലപോ ഉന്തും തള്ളും വരെ ആകും. എമര്‍ജന്‍സി കേസ് മാത്രം എടുക്കാനുള്ള ആംബുലന്‍സില്‍ പലപ്പോഴും റോഡില്‍ മദ്യപിച്ചു കിടക്കുന്നവന്മാരെയും അടികൂടി ഒരു പരുക്കുപോലും ഇല്ലാത്തവന്മാരെയും എടുത്തു മാറ്റാന്‍ പോലീസ് 108 വിളിക്കുന്ന സംഭവമുണ്ട്. ആള്‍ക് വേറെ പ്രശ്‌നമില്ല എന്നു പറഞ്ഞാലും പോലീസുക്കാര്‍ ജീപ്പില്‍ കൊണ്ടു പോകേണ്ടവനെ ആംബുലന്‍സില്‍ കയറ്റി വിടും. ഈ സമയം മറ്റെവിടെയെങ്കിലും അത്യാഹിതം പറ്റി കിടക്കുന്നയാള്‍ക്ക് ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വരും. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആളുകളെ ഒന്നും നോക്കാതെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുന്ന നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പിടിപ്പെടും. അതിനു വേണ്ടിയുള്ള പ്രധിരോധ വാക്‌സിന്‍ എടുക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടല്ല. ആംബുലന്‍സ് ആക്‌സിഡന്റ് പറ്റി കേസായാല്‍ അത് ജീവനക്കാര്‍ സ്വന്തമായി നോക്കികോണം..ഈ മാസത്തെ ശബളം ഇതു വരെ കിട്ടിയില്ല. പല കാരണങ്ങളും പറഞ്ഞു താമസ്സിപ്പിക്കുകയാണ്. 12 മണിക്കൂര്‍ ഡ്യൂട്ടിക്കു വെറും 450 രൂപ ഡ്രൈവര്‍ക്കും 500 രൂപ നെഴ്‌സിനും ശമ്പളം കിട്ടും. അതിനു പുറമേ അപകട ഇന്‍ശ്വറന്‍സോ, പി.എഫോ, ഈ.എസ്.ഐയോ ഒന്നും ജീവനക്കാര്‍ക്ക് ഇല്ല. വീട്ടില്‍ ആര്‍കെങ്കിലും അസുഖം വന്നു അവധിയെടുക്കണമെങ്കില്‍ അന്നത്തെ ശമ്പളം കിട്ടില്ല. മെക്കാനിക്കല്‍ തകരാര്‍ കൊണ്ട് ആംബുലന്‍സ് വര്‍ക്ഷോപ്പില്‍ ആയാല്‍ പകുതി ശമ്പളം കൊടുക്കണമെന്ന് നിയമം ഉണ്ടെങ്കിലും 108 ജീവനക്കാര്‍ക്ക് അത് കൊടുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ആംബുലന്‍സ് വര്‍ക്ക്‌ഷോപ്പില്‍ ആയ കൊണ്ട് രണ്ടു മാസമായി ശമ്പളം പോലും കിട്ടാത്ത ജീവനക്കാരുണ്ട്. ഇപ്പോള്‍ റോഡില്‍ ഓടുന്ന പല ആംബുലന്‍സുകളും ഗതാകത യോഗ്യമല്ല. ബ്രേക്ക് തകരാറായ ആംബുലന്‍സുകള്‍ പോലും റോഡില്‍ ഓടുന്നുണ്ട്. ബ്രേക്ക് ഇല്ലെന്നു അറിയിച്ചാല്‍ തലപ്പത്തിരിക്കുന്നവര്‍ ഉടനെ വണ്ടി വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടിടാന്‍ പറയും. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞു വണ്ടി ഇറങ്ങുന്ന വരെ ജീവനക്കാര്‍ ശമ്പളം ഇല്ലാതെ തെണ്ടേണ്ട അവസ്ഥയാണ്. പല തവണ ഈ ആവശ്യങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്‌തെങ്കിലും എന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ. ഹെല്‍ത്ത് ഡയറക്ടര്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്ക് അനുകൂല നടപ്പടി സ്വീകരിക്കുമ്പോഴും ജില്ലാ ചുമതലയുള്ള ചില ഉന്നത വ്യക്തികള്‍ പാവപ്പെട്ടവനു ഏറെ സഹായകമാകുന്ന ഈ സര്‍വീസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇനി ജനങ്ങള്‍ വിചാരിച്ചാലേ ഈ സര്‍വീസ് മുന്നോട്ടു പോകു. ഇങ്ങനെ ഇനി ജനങ്ങളിലേക്ക് സത്യാവസ്ഥ എത്തിക്കാന്‍ പറ്റു. അധികൃതരെ കണ്ണു തുറക്കു. ഇനിയും ഒരുപ്പാട് പറയാന്‍ ഉണ്ട്. ചിലപ്പോ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ മാത്രം ഒതുങ്ങും.. ഇനിയെല്ലാം വരുന്നിടത്ത് വച്ച് കാണാം. നിങ്ങളും കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
നിഖില്‍ പ്രദീപ്
ബാക്ക് അപ്പ് പൈലറ്റ്
108 ആംബുലന്‍സ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha