പി.സി. ജോര്‍ജിന് ഇടനിലനിന്നത് ഒരു പ്രമുഖ അഭിഭാഷകന്‍

ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ച പിസി ജോര്‍ജിനു വേണ്ടി ഇടനിലക്കാരനായത് പ്രമുഖ അഭിഭാഷകന്‍. വിഎസ് അച്യുതാനന്ദനും ഒരു പ്രമുഖ അഭിഭാഷകനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പിസി ജോര്‍ജിന് കമ്പളം പിരിച്ചത്. നിയമസഭയില്‍ നിന്നും അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ കേസില്‍ പി.സി. ജോര്‍ജിനു വേണ്ടി നിയമസഭയില്‍ ഹാജരായതും ഈ പ്രമുഖ അഭിഭാഷകനാണ്.
അതേസമയം പി.സി. ജോര്‍ജിനോട്, ആലോചിച്ച് മാത്രം ഭാവിയെ കുറിച്ച് തീരുമാനിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതായത് പിസി ജോര്‍ജിനെ ഇടതു മുന്നണിയിലേക്കയക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ല. സെക്കുലര്‍ പുനര്‍ജീവിപ്പിച്ചാല്‍ ജോര്‍ജിനെ യുഡിഎഫില്‍ നിര്‍ത്താമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കു കൂട്ടല്‍.. അതിനിടെ ബിജെപിയും ജോര്‍ജുമായി സംഭാഷണം തുടങ്ങി കഴിഞ്ഞു.
പി.സി. ജോര്‍ജിന് പൂഞ്ഞാറില്‍ വിജയ സാധ്യതയുണ്ടെന്നാണ് കോടിയേരിയുടെ കണക്കുകൂട്ടല്‍. ജോര്‍ജിന്റെ മകന്‍ ഷോണ്‍ജോര്‍ജിനെ മുണ്ടക്കയത്ത് നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാന്‍ ഇടതുമുന്നണി ആലോചിക്കുന്നുണ്ട്. ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തിയെങ്കിലും പിസി ജോര്‍ജിന് അച്യുതാനന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പ്രമുഖ അഭിഭാഷകനെ പിസി ജോര്‍ജിനുവേണ്ടി ഏര്‍പ്പാടാക്കിയതും അച്യുതാനന്ദനാണ്.
പിസി ജോര്‍ജിന്റെ അഴിമതി വിരുദ്ധമുഖം പരമാവധി ഉപയോഗിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. നിയമസഭയിലുള്ള കേസില്‍ പി.സി. ജോര്‍ജിന് എതിരായി നിലപാട് എടുക്കേണ്ടതില്ലെന്ന് ഇടതു മുന്നണി എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വിപ്പ് ലംഘിച്ചിട്ടില്ലെന്നാണ് ജോര്‍ജിന്റെ നിലപാട്. തീരുമാനം നീട്ടി കൊണ്ടു പോകാനായിരിക്കും സ്പീക്കര്‍ ശ്രമിക്കുക. മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്.
ജോര്‍ജിനെ കളയുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് താത്പര്യമില്ല. ജോര്‍ജ് അകത്തിരിക്കുന്നതാണ് നല്ലതെന്നാണ് യുഡിഎഫിലെ പ്രമുഖ നേതാക്കളുടെ വിശ്വാസം. അതേസമയം സിപിഎമ്മില്‍ തന്നെ പി.സി. ജോര്‍ജിനെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയ്യാറായിരിക്കുന്ന സിപിഎം നേതാവാണ് കലാപകൊടി ഉയര്‍ത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























