സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ഫണ്ട് വിവാദത്തില്‍ പുതിയ കണക്ക് അവതരിപ്പിക്കാന്‍ നേതൃത്വം; പുതിയ കണക്ക് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് വെള്ളിയാഴ്ച നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ

സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ഫണ്ട് വിവാദത്തില്‍ പുതിയ കണക്ക് അവതരിപ്പിക്കാന്‍ തയ്യാറായി നേതൃത്വം. വെള്ളിയാഴ്ച നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നേതൃത്വം പുതിയ കണക്ക് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് തന്നെ.
അതായത് ധനനഷ്ടമുണ്ടായിട്ടില്ലെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്വവും നേതൃത്വത്തിനുണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ സാമ്പത്തികനഷ്ടമില്ലാത്ത തരത്തിലുള്ള കണക്കുകളായിരിക്കും ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളില്‍ അടുത്തദിവസം മുതല്‍ അവതരിപ്പിക്കേണ്ടിവരുന്നത്. ഏരിയാ കമ്മിറ്റി യോഗത്തില്‍ ധനനഷ്ടമില്ലെന്ന് ജില്ലാ നേതൃത്വം അറിയിക്കുന്നതിനിടെ, സാമ്പത്തിക വെട്ടിപ്പുകളുടെ കൃത്യമായ കണക്കുകളും അതിന് ബലം പകരുന്ന രേഖകളും കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ചിരുന്നതായാണ് ലഭ്യമാകുന്ന വിവരം.
നടപടികള്‍ വിശദീകരിക്കാനായി തന്നെ ചേര്‍ന്ന ലോക്കല്‍ ജനറല്‍ ബോഡികളില്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്ന് ആവശ്യം ഉയര്ന്നിരുന്നു. ഇത്തരത്തിൽ ആരോപണവിധേയര്‍ക്കെതിരേ സ്വീകരിച്ച മൃദുവായ നടപടിയെ സാധൂകരിക്കുന്ന കണക്കുകള്‍ തയ്യാറാക്കാനുള്ള നീക്കമാണ് ജില്ലാനേതൃത്വം നടത്തിവരുന്നത്. എന്നാല്‍ ഇത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്. ബ്രാഞ്ച് യോഗങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറിക്ക് ഈ കണക്കുകള്‍ ഇടയാക്കിയേക്കുന്നതാണ്.
അതേസമയം കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരായ നടപടികള്‍ മൃദുവായപ്പോള്‍ പ്രത്യക്ഷത്തില്‍ കടുത്ത നടപടിക്ക് വിധേയനാകേണ്ടിവന്നത് ഏരിയാ സെക്രട്ടറിയായിരുന്ന വി.കുഞ്ഞികൃഷ്ണനായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ഏരിയാകമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കുന്ന കണക്കില്‍ മാറ്റം വന്നാല്‍ അത് യഥാര്‍ഥ കണക്കുകള്‍ പുറത്തുവരാന്‍ ഇടയാക്കുമെന്നും ഇത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുമെന്നും പാര്‍ട്ടിനേതൃത്വം കണക്കുകൂട്ടുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























