മേയറായിരുന്ന പിതാവിന്റെ വികസപ്രവര്‍ത്തനങ്ങള്‍ തട്ടിയെടുത്തു, അദ്ദേഹത്തിന്റെ പേര് മാറ്റി പുതിയ മേയറിന്റെ പേരുവെച്ചു; തിരുവനന്തപുരം നഗരത്തില്‍ നടന്നത് വലിയ ചതി; തുറന്നുപറച്ചിലുമായി പ്രമുഖ നടന്‍

മലയാളത്തില്‍ നിരവധി വേഷങ്ങള്‍ ചെയ്ത നടനാണ് ബിജു പപ്പന്‍. വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങി നിന്ന അദ്ദേഹം ഇപ്പോള്‍ തന്റെ അച്ഛനെ കുറിച്ചും തന്റെ കുടുംബത്തിനുണ്ടായ ചതികളെ കുറിച്ചും ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയറായ എംപി പത്മനാഭന്റെ മകനാണ് ബിജു പപ്പന്‍. എന്നാല്‍ തന്റെ പിതാവ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പിന്നീട് വന്ന മേയര്‍മാര്‍ അതില്‍ നിന്നെല്ലാം അദ്ദേഹത്തിന്റെ പേര് മാറ്റിയതിനെപറ്റിയുമാണ് ബിജു ചൂണ്ടിക്കാണിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
'തിരുവനന്തപുരം നഗരത്തിലെ എല്ലാ പാര്‍ക്കുകളും കൊണ്ടുവന്നത് എന്റെ അച്ഛനാണ്. ഈ പാര്‍ക്കുകളിലെല്ലാം എം പി പത്മനാഭന്റെ പേരുമുണ്ടായിരുന്നു. വരുന്ന പുതിയ മേയര്‍മാരെല്ലാം ഇതിനെല്ലാം പെയിന്റടിക്കും എന്നിട്ട് അവരുടെ പേരുവയ്ക്കും. അടുത്ത മേയര്‍ വന്ന് വേലിയോ ടയിലോ വയ്ക്കും എന്നിട്ട് അച്ഛന്റെ പേര് മാറ്റി അവരുടെ പേര് വയ്ക്കും. കുട്ടിക്കാലത്ത് ഞാന്‍ കണ്ട പാര്‍ക്കിലെല്ലാം അച്ഛന്റെ പേരുണ്ടായിരുന്നു എന്നാലിപ്പോഴതിലെല്ലാം പുതിയ മേയറുടെ പേരാണ്. പാളയം മാര്‍ക്കറ്റ്, ഇലക്ട്രിക്കല്‍ ക്രിമറ്റോറിയം തുടങ്ങി കോര്‍പ്പറേഷന് വരുമാനമുണ്ടാക്കി കൊടുക്കുന്ന എല്ലാം ചെയ്തത് അദ്ദേഹമാണ്. പാര്‍ക്കുകളിലെല്ലാം പെയിന്റടിച്ച് അവര്‍ പേരുമാറ്റി എന്നാല്‍ ക്രിമറ്റോറിയത്തില്‍ നിന്ന് എത്ര പെയിന്റടിച്ചാലും മാറ്റാന്‍ പറ്റാതെ ആ പേര് അവിടെതന്നെയുണ്ട്.'
വില്ലന്‍ വേഷങ്ങളിലും പോലീസ് വേഷത്തിലും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് ബിജു പപ്പന്‍. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ സജീവമായ നടന്‍ പോത്തന്‍വാവ, ചിന്തമണി കൊലക്കേസ്, ബാബ കല്യാണി, പതാക, ടൈം, മടാമ്പി, ദ്രോണ,കസബ, ഓഗസ്റ്റ് 15 എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























