കൊച്ചി നഗരത്തെ ഞെട്ടിച്ചു!! ചിക്കന്‍ ബിരിയാണിയില്‍ ജീവനുള്ള പുഴുക്കള്‍ ആറാടുകയാണ്, തടിത്തപ്പാന്‍ നോക്കി കടയുടമ; പിന്നീട് നടന്നത് വന്‍ ട്വിസ്റ്റും എട്ടിന്റെ പണിയും..

കഴിഞ്ഞ കുറച്ചുകാലങ്ങളായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ എത്രയൊക്കെ പരിശോധനകള്‍ കര്‍ശനമാക്കിയാലും നടപടികള്‍ സ്വീകരിച്ചാലും ഇപ്പോഴും പഴകിയ ആഹാരവും വൃത്തിഹീനമായ രീതിയിലുള്ള പാചകവും സംസ്ഥാനത്ത് വര്‍ധിക്കുന്നുണ്ട്. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാരണമാണ് എറണാകുളത്ത് നടന്നത്.
ഇവിടെ ഒരു ഹോട്ടലില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ പുഴുക്കളെ കിട്ടി. കാക്കനാട് പ്രവര്‍ത്തിക്കുന്ന ടേസ്റ്റി എംപയര്‍ എന്ന ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് മറ്റൊരു കസ്റ്റമര്‍ പോലീസിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലും പരാതി നല്‍കി.
കൊച്ചിയില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് ജീവനുള്ള പുഴുക്കളെ കിട്ടിയത്. ബിരിയാണിയില്‍ ഉണ്ടായിരുന്ന ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കള്‍ തിളച്ച് മറയുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചു. എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ പറഞ്ഞയക്കുകയും ചെയ്തു.
അതേസമയം പുഴുവിനെ കിട്ടിയ യുവാക്കള്‍ തിരിച്ചുപോയെങ്കിലും ഈ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാള്‍ ഇത് ശ്രദ്ധിക്കുകയും തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കുകയും ചെയ്തു. പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.
പരാതി ലഭിച്ചതോടെ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫീസര്‍ ഉറപ്പുനല്‍കിയതായി പരാതിക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പുറമെ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പരിശോധന നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ഹോട്ടല്‍ അടപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
കാസര്‍കോട്ട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയത്. തുടര്‍ന്ന് നിരവധി സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണവും പഴകിയ മീനും കണ്ടെത്തി നശിപ്പിച്ചിരുന്നു. മാത്രമല്ല ചില സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha























