'യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയേ ഉണ്ടായിരുന്നുള്ളൂ'; ബഫര്‍ സോണ്‍ വിഷയത്തില്‍ എസ്എഫ്‌ഐ ഗുണ്ടാവിളയാട്ടത്തിന് മാസ് മറുപടി; രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത ഇടതുപക്ഷത്തെ വലിച്ചൊട്ടിച്ച് മാങ്കൂട്ടത്തില്‍...

രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തുകയും ആക്രമിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎമ്മിനേയും അവര്‍ക്ക് അക്രമം അഴിച്ചുവിടാനുള്ള അനുവാദം നല്‍കിയ പിണറായിയേയും മറ്റ് മുതിര്‍ന്ന ഇടത് നേതാക്കളേയും ആഞ്ഞടിക്കുകയാണ് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഇപ്പോഴിതാ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പണ്ടത്തെ ചില സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. അതായത്, നാലുപേര്‍ ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ബാലുശ്ശേരിയില്‍ നിങ്ങളുടെ കൂട്ടത്തില്‍ ഒരുത്തനെ എസ്.ഡി.പി.ഐക്കാര്‍ അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാന്‍ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങളെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്..
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ പേടിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫിസ് അടിച്ചു തകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐക്കാരോട് രണ്ട് കാര്യം പറയാം.
1) ആ ഓഫിസില്‍നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിലാണ് നിങ്ങളുടെ കൂട്ടത്തില്‍ ഒരുത്തനെ എസ്.ഡി.പി.ഐക്കാരന്‍ അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാന്‍ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങള്‍.
2) പണ്ട് നാല് പേര് ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളൂ.
പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ അടിച്ച് തകര്‍ക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നല്‍കുക മാത്രമാണ് ഉണ്ടായത്. അതല്ലാതെ ഒരു എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. കത്തയയ്ക്കണ്ടത് മുഖ്യമന്ത്രിക്കല്ല, പ്രധാനമന്ത്രിക്കാണെന്നാണ് സിപിഎം നേതാക്കള്‍ വാദിക്കുന്നത്.
https://www.facebook.com/Malayalivartha























