സ്ത്രീയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സീമയാണ് (50) മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഇവര്‍ക്കൊപ്പം ലോഡ്ജിലുണ്ടായിരുന്ന ചെറുകുന്ന് സ്വദേശി കെ പി വിജയനെ മാട്ടൂലിലെ ജസിന്ത കടവില്‍ പുഴയോരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീമയുടെ അയല്‍വാസിയായിരുന്നു വിജയന്‍.
ലോഡ്ജിലെ 602ാം മുറിയില്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സീമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























