നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധ; എറണാകുളം ജില്ലയെ നടുക്കി റിപ്പോര്‍ട്ട്; പത്തിലധികം ആളുകളും മൃഗങ്ങളും നിരീക്ഷണത്തില്‍..

എറണാകുളം ജില്ലയെ നടുക്കികൊണ്ടുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. ജില്ലയിലെ വിവിധയിടങ്ങളില്‍ ആളുകളെ പട്ടി കടിച്ചിരുന്നു. എന്നാല്‍ വാളകത്ത് നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്നുള്ള ഞെട്ടിക്കുന്ന് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
നാട്ടുകാരെ ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയതോടെ വാളകം ഗ്രാമപഞ്ചായത്ത് അധികൃതര്‍ നായയുടെ ജഡം പരിശോധനക്ക് മണ്ണൂത്തി ലാബിലെത്തിച്ചിരുന്നു. തുടര്‍ന്നാണ് പേ വിഷബാധ കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി. മാത്രമല്ല ആരോഗ്യവകുപ്പും മൃഗസംരകഷണവകുപ്പും ഇതിനകം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നുള്ള ആശ്വാസകരമായ വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട്, കടാതി എന്നിവിടങ്ങളിലെ ആളുകള്‍ക്കാണ് നായയുടെ കടിയേറ്റത്. പത്തിലധികം പേരാണ് ഇങ്ങനെ ആക്രമണത്തിന് ഇരയായത്. ആളുകള്‍ക്ക് പുറമെ വളര്‍ത്തുമൃഗങ്ങളും നായയുടെ അക്രമത്തിനിരയായിട്ടുണ്ട്.
അതേസമയം കടിയേറ്റയാളുകള്‍ ആരോഗ്യവകുപ്പിന്റേയും വളര്‍ത്തുമൃഗങ്ങള്‍ മൃഗസംരക്ഷണവകുപ്പിന്റേയും നിരീക്ഷണത്തിലാണ്. പ്രദേശവാസികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുന്നു. അതേസമയം ചത്തുപോയ നായയില്‍ നിന്നും മറ്റുള്ളവയ്ക്ക് പേ വിഷബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായകളെയെല്ലാം പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
ചത്ത നായയുടെ ജഡം പരിശോധനക്ക് മണ്ണൂത്തി ലാബിലെത്തിച്ചപ്പോഴാണ് തെരുവുനായക്ക് പേ വിഷബാധയെന്നുള്ള ഞെട്ടിക്കുന്ന് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha























