'ഇനി ഭക്ഷണം കഴിച്ചിട്ട് ജോലി ചെയ്താല്‍ മതി, ഇല്ലെങ്കില്‍ അച്ഛനും അമ്മയും വഴക്കുപറയും'; ചോറുകഴിക്കാതെ ഇരുന്ന ടീച്ചറോട് കുട്ടിക്കുറുമ്പന്‍ ചെയ്തത് കണ്ട് കണ്ണുനിറഞ്ഞു; കുട്ടിക്കും ടീച്ചര്‍ക്കും സമൂഹമാധ്യമത്തില്‍ അഭിനന്ദനപ്രവാഹം..

സ്‌കൂള്‍ തുറന്നതും കുരുന്നുകളുടെ പല രസകരമായ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് വീണ്ടും വൈറലായിരിക്കുന്നത്. ഉച്ചക്ക് കുട്ടികളെല്ലാവരും ഭക്ഷണം കഴിച്ചു. പക്ഷേ ടീച്ചര്‍ ഒന്നും കഴിച്ചില്ല.
ഇത് കണ്ട കുട്ടിക്കുറുമ്പന്‍ ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറിനെ ശകാരിക്കുകയാണ്. ഈ കുരുന്നിന്റെ സ്‌നേഹവും കരുതലുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
എന്നാല്‍ ഈ കുഞ്ഞിന്റെ സ്‌നേഹം കണ്ട് താന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി കഴിഞ്ഞിട്ട് ചോറ് കഴിച്ചോളാമെന്ന് അധ്യാപിക പറഞ്ഞു. എന്നാല്‍ ഇനി ഒന്നും പറയേണ്ട എന്ന ഭാവത്തോടെ 'കഴിച്ചിട്ട് എഴുതിയാ മതി' എന്നായിരുന്നു കുട്ടിയുടെ മറുപടി. കഴിച്ചില്ലെങ്കില്‍ അച്ഛനും അമ്മയും വഴക്കു പറയുമെന്നും വടി എടുത്ത് നല്ല അടി തരുമെന്നുമെല്ലാം കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ടീച്ചര്‍ എന്തൊക്കെ പറഞ്ഞിട്ടും അതു സമ്മതിക്കാതെ ചോറ് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് കുറുമ്പന്‍.
ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മാത്രമല്ല ഇത് കണ്ട് കണ്ണുനിറഞ്ഞെന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ ഉയരുന്നത്. കുട്ടിയെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ അധ്യാപികയെയും ആളുകള്‍ അഭിനന്ദിക്കുന്നുണ്ട്. കുട്ടികളോട് അവര്‍ കാണിക്കുന്ന സ്‌നേഹത്തിന്റെ നേര്‍ചിത്രമാണ് ആ കുഞ്ഞിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് എന്നാണ് മറ്റുചിലരുടെ കമന്റുകള്‍.
https://www.facebook.com/Malayalivartha























