എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ ഓഫിസ് ജീവനക്കാരെയും പ്രവര്‍ത്തകരെയും ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

വയനാട്ടില്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തന്റെ എം.പി ഓഫിസ് ജീവനക്കാരന്‍ അഗസ്റ്റിനെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഗസ്റ്റിനുമായി ഫോണില്‍ സംസാരിച്ച അദ്ദേഹം ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പൊലീസ് അക്രമത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാരോപിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫിസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധം തുടരുകയാണ്. അക്രമത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിനു നേര്‍ക്കുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്കു കടക്കുന്നതു തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
അതേസമയം എസ്എഫ് ഐ സമരത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും തള്ളിപ്പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ജയരാജന്‍ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























