ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം; ഇന്നും അറസ്റ്റ് ഉണ്ടായേക്കും, ജിഷ്ണുവിനെ മര്‍ദിച്ച നജാഫ് ഫാരിസിനെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ..

കോഴിക്കോട് ബാലുശ്ശേരിയിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലെ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. കഴിഞ്ഞദിവസം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതില്‍ ഒരു ഡിവൈഎഫ്‌ഐകാരനും ഉണ്ടായിരുന്നു. നജാഫ് ഫാരിസ് എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അറസ്റ്റിലായത്.
അതേസമയം ഇയാള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ആക്രമിച്ചത് ലീഗ് - എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് ഡിവൈഎഫ്‌ഐയെ പ്രതിരോധത്തിലാക്കി സ്വന്തം പ്രവര്‍ത്തകന്‍ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
അതേസമയം ആദ്യം നജാഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജിഷ്ണുവിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്.
എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.
ജുഷണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശേഖരിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്..
പിറന്നാളാഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജിഷ്ണു. ഈ സമയത്താണ് ഒരു സംഘം ആളുകള്‍ ജിഷ്ണുവിനെ വഴിതടഞ്ഞത്. തുടര്‍ന്ന് ഫ്‌ലസ്‌ക് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. പിന്നീട് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ക്രൂരമര്‍ദനത്തിന് ശേഷം ആള്‍ക്കൂട്ടം ജിഷ്ണുവിനെ പോലീസിന് കൈമാറി.
അതേസമയം ഇയാളെ കിട്ടുന്ന സമയത്ത് മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നു എന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രദേശത്തെ എസ്ഡി പിഐ-മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ജിഷ്ണു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നിലവില്‍ അറസ്റ്റിലായ നാജാഫ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍ അല്ലെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറഞ്ഞത്. മാത്രമല്ല മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആള്‍ക്കൂട്ട ആക്രമണമല്ല, മറിച്ച് ബോധപൂര്‍വം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്ന് വസീഫ് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha























