എസ്എഫ്ഐ പ്രവര്‍ത്തകരെങ്കില്‍ നടപടി സ്വീകരിക്കും, വലത് അജണ്ടയെങ്കില്‍ ചെറുത്തു തോല്‍പ്പിക്കും; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തുള്ള കൊലവെറിയെ എതിര്‍ത്ത് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും; പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനെ പ്രതികൂലിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പിഎം ആര്‍ഷോയും രംഗത്ത്. ഈ മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നാണ് പ്രസ്താവനയിലൂടെ ഇരുവരും അറിയിച്ചത്. മാത്രമല്ല എംപി ഓഫീസിന് നേരെ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ എസ്എഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.
എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയാണ്..
രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ല, ഇതിനെ തള്ളിപ്പറയുന്നു. സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല.
ഇന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും.
ഒറ്റപ്പെട്ട ഈ സംഭവം ഉയര്‍ത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാര്‍ത്ഥികളും തിരിച്ചറിയണം. അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യും ..
ഈ സംഭവത്തെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എംഎ ബേബി എന്നിവരും രംഗത്ത് വന്നിരുന്നു.
അതേസമയം എസ്എഫഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 'പണ്ട് നാല് പേര് ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളൂ' എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ അടിച്ച് തകര്‍ക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നല്‍കുക മാത്രമാണ് ഉണ്ടായത്. അതല്ലാതെ ഒരു എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. കത്തയയ്ക്കണ്ടത് മുഖ്യമന്ത്രിക്കല്ല, പ്രധാനമന്ത്രിക്കാണെന്നാണ് സിപിഎം നേതാക്കള്‍ വാദിക്കുന്നത്.
https://www.facebook.com/Malayalivartha























