അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല, എസ്എഫ്ഐ നടപടി തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവും, രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലുളള ഓഫീസ് തല്ലിതകർത്ത സംഭവത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു

രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലുളള ഓഫീസ് തല്ലിതകർത്ത സംഭവത്തിൽ എസ്എഫ്ഐയെ വിമർശിച്ച് നടൻ ജോയ് മാത്യു.എസ്എഫ്ഐയുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്.
അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണെന്നും അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ്, അത് അങ്ങിനെ ആയിരിക്കുകയും വേണം. എം പി യുടെയോ എം എൽ എ യുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്തും അവരുടെ ആശാകേന്ദ്രവുമാണെന്നും ജോയ് മാത്യു കുറിപ്പിൽ പറഞ്ഞു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരു എം പി യുടെയോ എം എൽ എ യുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്താണ്, അവരുടെ ആശാകേന്ദ്രമാണ്. ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ്, അങ്ങിനെ ആയിരിക്കുകയും വേണം.
കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്. അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്. അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്.
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ചാണ് എസ്എഫ്ഐ വയനാട്ടിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് അക്രമസക്തമാവുകയും ഓഫീസിനുളളിലേക്ക് പ്രവേശിച്ച എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർക്കുകയും ചെയ്തു.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജിപി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha























