'മണ്ഡലത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എംപി ഇടപെടുന്നില്ല'!! എസ്എഫ്‌ഐ കുട്ടികളുടെ പ്രഹരം താങ്ങാനായില്ല, രാഹുല്‍ ഗാന്ധി ഒടുവില്‍ തീരുമാനമെടുത്തു..

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി എംപി വയനാട്ടിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. 30, 1, 2 തിയതികളിലാണ് രാഹുലിന്റെ സന്ദര്‍ശനം.
മണ്ഡലത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എംപി എന്ന രീതിയില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ല. പരിസ്ഥിതിലോല പ്രശ്‌നത്തില്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കുക മാത്രമാണ് ചെയ്തത്. പ്രാധാനമന്ത്രിയെ കാണാന്‍ പോലും അദ്ദേഹം ശ്രമിച്ചില്ലെന്നൊക്കെ ആരോപിച്ചായിരുന്നു ഇന്നലെ ഒരു കൂട്ടം യുവാക്കള്‍ എംപി ഓഫീസില്‍ ആക്രണം നടത്തിയത്.
അതേസമയം വയനാട്ടില്‍ എത്തുന്ന രാഹുലിന് വന്‍ സ്വീകരണം ഒരുക്കുമെന്നാണ് ഡിസിസി അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്. എന്നാല്‍ ഈ മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പിഎം ആര്‍ഷോയും പറഞ്ഞത്. മാത്രമല്ല സമരം പാര്‍ട്ടി അറിയാതെയാണെന്നാണ് സിപിഎമ്മും വിശദീകരിച്ചത്. കൂടാതെ സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, എസ്എഫ്‌ഐയോട് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ദേശീയതലത്തില്‍ ബിജെപിക്കതിരെ രാഹുലും ഇടതുപാര്‍ട്ടികളും യോജിച്ച് പോരാട്ടം നടത്തുമ്പോള്‍ എസ്എഫ്‌ഐ ആക്രമണം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വിവാദത്തില്‍ നിന്നും തലയൂരാനാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് സിപിഎം നല്‍കിയിരിക്കുന്ന താക്കീത്. എസ്എഫ്‌ഐ ജില്ലാ ഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുത്ത് രക്ഷപ്പെടാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നു എന്നുള്ള ആരോപണവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha























