പിണറായിക്ക് ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ് വേട്ടയാടി ചോരകുടിക്കാനാണ് പൊലീസ് നീക്കമെങ്കില്‍ നടക്കില്ല

രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ പൊലീസിന് നേരെ ഭീഷണിയുമായി ആരോഗ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗവും എസ്എഫ്‌ഐ നേതാവുമായ കെ.ആര്‍ അവിഷിത്ത്. രാഹുല്‍ ഗാന്ധിയ്ക്ക് സന്ദര്‍ശനത്തിന് വരാനുളള ഇടമല്ല അയാളുടെ മണ്ഡലമെന്ന് ഫേസ്ബുക്കില്‍ കുറിച്ച അവിഷിത്ത് സമരത്തിലെ അനിഷ്ട സംഭവങ്ങള്‍ സംഘടന പരിശോധിക്കുമെന്നും നിയമപരമായി നീങ്ങട്ടെയെന്നും പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നതിനെതിരെ കേരളത്തിലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയെടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാമെന്ന് കരുതുന്നെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടിവരുമെന്നും പൊലീസിന് നേരെ ഭീഷണിയും അവിഷിത്ത് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.
അവിഷിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:
എസ്എഫ്‌ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം എസ്എഫ്‌ഐയ്ക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്‌ഐയുടെ കൂടെ വിഷയമാണ്...
സമരത്തില്‍ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങള്‍ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ..
ഇപ്പോള്‍ വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപിയ്ക്ക് സന്ദര്‍ശനത്തിന് വരാന്‍ ഉള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം..
ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും..
എസ്എഫ്‌ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. മുന്‍ കാല പ്രാബല്യത്തോടെയാണ് അവിഷിത്തിന്റെ ഒഴിവാക്കിയത്. ഈ മാസം 15 മുതല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. അവിഷിത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരികെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആര്‍.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമാണ് കത്തില്‍ കാരണമായി പറയുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി മുന്‍ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. തിരിച്ചറിയല്‍ കാര്‍ഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പില്‍ തിരിച്ച് ഏല്‍പ്പിച്ചിച്ചിട്ടില്ല.
അതിനിടെ അവിഷിത്തിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വന്നു. ഇയാള്‍ വൈകിയാണ് സംഭവസ്ഥലത്തെത്തിയതെന്നാണ് സിപിഎം നേതാക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കേസില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റ പൊലീസാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പ്രതിഷേധിച്ച് വയനാട്, കല്‍പ്പറ്റയില്‍ കൂറ്റന്‍ പ്രകടനവുമായി കോണ്‍ഗ്രസ്. കെ.സി. വേണുഗോപാല്‍, എംപിമാരായ കെ. മുരളീധരന്‍, ടി.എന്‍. പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, രമ്യാ ഹരിദാസ്, ടി സിദ്ദിഖ് എംഎല്‍എ, വി.ടി ബല്‍റാം തുടങ്ങിയവരും ആയിരക്കണക്കിന് പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു. വയനാട് ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം കല്‍പ്പറ്റ നഗരത്തിലേക്കാണ് പോകുന്നത്. കല്‍പ്പറ്റയില്‍ വെച്ച് നടക്കുന്ന പൊതുയോഗത്തില്‍ നേതാക്കള്‍ പ്രസംഗിക്കും. പ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്ന് നേതാക്കള്‍ നിരന്തരം നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha























