ലാത്തി വീശി പോലീസ്, ഡിവൈഎസ്പിയുടെ തല തല്ലിപ്പൊളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കോട്ടയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ തെരുവുയുദ്ധം.. ആക്രമണം നിയന്ത്രിക്കാനാവാതെ പോലീസ്

കോട്ടയത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജും ഉണ്ടായി. പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ തെരുവുയുദ്ധമാണ് കോട്ടയത്ത് അരങ്ങേറിയത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് നൂറിലേറെ പ്രവര്‍ത്തകരാണ് കളക്ട്രേറ്റിലേക്ക് കയറാന്‍ ശ്രമിച്ചത്. ഇത് പോലീസ് സംഘം തടഞ്ഞതോടെയാണ് അക്രമത്തിലേക്ക് കാര്യങ്ങള്‍ കടന്നത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പോലീസുമായി ഉന്തും തള്ളുമുണ്ടായി. അതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തുടര്‍ച്ചയായുള്ള കല്ലേറില്‍ ഡിവൈഎസ്പി് ജെ.സന്തോഷ് കുമാറിന് പരിക്കേറ്റു.
ഇതോടെ പോലീസും ക്ഷുഭിതരായി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയപ്പോള്‍ നിയന്ത്രിക്കാന്‍ പോലീസുകാര്‍ കുറവായിരുന്നു. ഇത് അക്രമങ്ങളുടെ തോതി വര്‍ധിപ്പിച്ചു.
പിന്നീട് സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കലക്ടറേറ്റിനു മുന്നിലെ ഇടതു സംഘടനകളുടെ ഫ്‌ളക്‌സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
https://www.facebook.com/Malayalivartha























