കോണ്‍ഗ്രസുകാര്‍ ഇളകിയപ്പോള്‍ സഖാക്കളുടെ മുട്ടുവിറച്ചു; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനെതിരെ ഉടന്‍ നടപടി; കെ.ആര്‍ അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കി; ഉത്തരവിറക്കി..

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനെതിരെ നടപടി. കെ.ആര്‍ അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കി. ഇത് സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ അവിഷിത്ത് പോലീസിനെയും വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. 'ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍, കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടി വരും' എന്ന തരത്തില്‍ അവിഷിത്ത് ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടിരുന്നു.
അതേസമയം ചില വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം മന്ത്രി നിഷേധിക്കുകയും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അവിഷിത്തിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കിയെന്ന ഉത്തരവിറങ്ങിയത്.
ആരോഗ്യമന്ത്രിയുടെ ഓഫീസ് അറ്റന്‍ഡന്റ് ആയി സേവനമനുഷ്ഠിച്ചിരുന്ന അവിഷിത്തിനെ 15.06.2022 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
അതേസമയം ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.ആര്‍. അവിഷിത്ത്.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഈ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്നും അതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























