തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി... നിയമസഭ ഉപതിരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച അന്വേഷിക്കാന്‍ രണ്ടംഗ കമ്മിഷനെ നിയമിച്ച് സി.പി.എം

തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച അന്വേഷിക്കാന്‍ രണ്ടംഗ കമ്മിഷനെ നിയമിച്ച് സി.പി.എം. എ.കെ ബാലനും ടി.പി രാമകൃഷ്ണനുമാണ് കമ്മിഷന്‍ അംഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയവും പരിശോധിക്കാന്‍ സംസ്ഥാന സമിതി നിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ കമ്മിറ്റിക്ക് നേരെ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്.
തോല്‍വി പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആലോചനയില്‍ വന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. ഇന്നു ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച അന്തിമ താരുമാനം ഉണ്ടാവുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ ആശയക്കുഴപ്പവും വോട്ട് ചോര്‍ച്ചയും പരിശോധിക്കും. എറണാകുളം ജില്ലയില്‍ വിഭാഗീയത രൂക്ഷമാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
https://www.facebook.com/Malayalivartha























