സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ഡ്രേ ഡേ, ബിവറേജസ് കോര്‍പ്പറേഷന്റേയോ കണ്‍സ്യൂമര്‍ ഫെഡിന്റേയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും തുറക്കില്ല; സ്വകാര്യ ബാറുകള്‍ക്കും അവധി..

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനത്തോടനുബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്റേയോ കണ്‍സ്യൂമര്‍ ഫെഡിന്റേയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും നാളെ തുറക്കില്ല. മാത്രമല്ല സംസ്ഥാനത്തെ സ്വകാര്യ ബാറുകള്‍ക്കും നാളെ അവധി ബാധകമായിരിക്കും.
ലഹരിവിരുദ്ധ പ്രചാരണങ്ങളെ സര്‍ക്കാര്‍ പിന്തുണക്കുന്നു എന്ന് ഉറപ്പിക്കുന്നതിന് വേണ്ടികൂടിയാണ് മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. അതേസമയം മദ്യഷോപ്പുകള്‍ക്ക് അവധിയായിരിക്കുമെന്നുള്ള വാര്‍ത്ത സാമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പനശാലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബര്‍ 7ന് നടന്ന സമ്മേളനമാണ് ജൂണ്‍ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്.
ലോകത്ത് ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ ഓര്‍മയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്. ലഹരിമരുന്നു വ്യാപനം തടയാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക. ലഹരി വസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും ഇല്ലാതാക്കുക. ലഹരിമുക്തമായ ലോകം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha























