വയോധികനെ ഏറ്റെടുത്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സേവാഭാരതിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധു; വീട്ടുകാരെ കാണാനും അനുവദിച്ചിരുന്നില്ലെന്ന് പരാതി, വിവാദങ്ങള്‍ തലപൊക്കിയപ്പോള്‍ വിശദീകരണവുമായി സേവാഭാരതി സെക്രട്ടറിയും എത്തി; കോഴിക്കോട് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ..

സേവാഭാരതിക്കെതിരെ ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സോവാഭാരതി ഭാരവാഹികള്‍ പരിചരണത്തിനായി കൊണ്ടുവന്ന വയോധികന്റെ കാശ് സേവാഭാരതി തട്ടിയെടുത്തതായി ബന്ധു ഡോ. മോഹന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കി.
ചേവരമ്പലം കുണ്ടുമഠം വേണുഗോപാല മേനോന്റെ വന്‍ തുകയാണ് സേവാഭാരതി തട്ടിയതെന്നാണ് ആരോപണം. മാത്രമല്ല വയോധികനെ തങ്ങള്‍ ഏറ്റെടുത്തു എന്ന് പറഞ്ഞ് ചേവായൂരിലെ സേവാഭാരതിയുടെ സെക്രട്ടറി സുരേഷും രണ്ട് ബന്ധുക്കളും ചേര്‍ന്ന് വയോധികനെ സന്ദര്‍ശിക്കുന്നത് വിലക്കിയെന്നും മോഹന്‍ കുമാര്‍ പറഞ്ഞു. പിന്നീട് വയോധികനെ കാണാനില്ലെന്ന് അറിഞ്ഞതോടെ പോലീസിനെ സമീപിക്കുകയാണ് ഉണ്ടായത്.
മോഹന്‍ കുമാര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെയാണ്..
'അമ്മാവനെ ഏറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും വന്‍ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് തുടങ്ങി. വീടിന്റെ മതിലടക്കം ഉയര്‍ത്തി കെട്ടി. അമ്മാവനെ കാണാന്‍ പോകുമ്പോള്‍ തിരിച്ചയക്കുന്നത് പതിവായി. മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ല'ഡോ.മോഹന്‍ കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞുഅല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ വേണുഗോപാല മേനോനുണ്ട്. 89കാരനായ ഇദ്ദേഹത്തിന് കൂടുതല്‍ പരിചരണത്തിന് വേണ്ടിയാണ് സേവാഭാരതിയില്‍ ഏല്‍പ്പിച്ചതെന്നും മോഹന്‍ കുമാര്‍ പറഞ്ഞു. യുകെയില്‍ തപാല്‍ വകുപ്പിലായിരുന്നു വേണുഗോപാല മേനോന്‍ ജോലി ചെയ്തിരുന്നത്. സേവിങ്സ് അക്കൗണ്ടില്‍ 60 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്നു. പെന്‍ഷന്‍ തുകയായി പ്രതിമാസം 80,000 രൂപ ലഭിച്ചിരുന്നു.' -- ഇങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, വേണുഗോപാല മേനോനെ കാണുന്നതില്‍ തടസമില്ലെന്നും സ്ട്രോക്ക് ബാധിച്ച അദ്ദേഹം ചികിത്സയിലായിരുന്നെന്നും ചേവായൂരിലെ സേവാഭാരതി സെക്രട്ടറി സുരേഷ് പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാറുണ്ടെന്നും സുരേഷ് സമ്മതിച്ചു. അന്വേഷണത്തില്‍ പോലീസിനും ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























