മലപ്പുറത്ത് ബാലവിവാഹം തടഞ്ഞു... 17 കാരിയുടെ വിവാഹമാണ് അധികൃതര്‍ തടഞ്ഞത്

മലപ്പുറത്ത് 17 കാരിയുടെ വിവാഹം അധികൃതര്‍ തടഞ്ഞു. ബാലവിവാഹം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാളികാവ് ഐസിഡിഎസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ കരുളായി പഞ്ചായത്തിലെ തൊണ്ടിയിലെത്തി വിവാഹം തടഞ്ഞത്.
ഉദ്യോഗസ്ഥരെത്തുമ്‌ബോള്‍ ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി വിവാഹച്ചടങ്ങിനുള്ള തയാറെടുപ്പിലായിരുന്നു വീട്ടുകാര്‍.
ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു. ഉടന്‍ കോടതിയെ സമീപിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാളികാവ് ഐസിഡിഎസ് സിഡിപി സുബൈദ പറഞ്ഞു. കരുളായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുജാത മണിയില്‍, സ്റ്റാഫ് അംഗങ്ങളായ മനു രവീന്ദ്രന്‍, വിഷ്ണുവര്‍ധന്‍, രജീഷ് ഗോപി എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദര്‍ശിച്ച് നിയമനടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha























