രാഹുല്‍ ഗാന്ധിയുടെ കൽപറ്റ ഓഫീസ് അക്രമണക്കേസ്; പ്രതികളായ എസ് എഫ് ഐക്കാരിൽ ചിലര്‍ 2017ല്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് തച്ചുതകര്‍ത്തതിലും ഉള്‍പ്പെട്ടവര്‍, മുക്കാല്‍ മണിക്കൂറിലേറെ നീണ്ട അക്രമണത്തില്‍ അടിച്ചുതകര്‍ത്തത് ഓഫീസ് വസ്തുക്കളും 179 ജനലുകളും... കല്‍പറ്റയില്‍ നടന്നതുപോലെ സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും ബത്തേരിയിലും പൊലീസ് കാഴ്ചക്കാരായി...

കഴിഞ്ഞ ദിവസം വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ കൽപറ്റ ഓഫീസ് അക്രമണക്കേസില്‍ പ്രതികളായ എസ് എഫ് ഐക്കാരിൽ ചിലര്‍ 2017ല്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് തച്ചുതകര്‍ത്തതിലും ഉള്‍പ്പെട്ടവര്‍ എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പ്രതികളില്‍ നിന്നും കോളജ് തകര്‍ത്തതിനുള്ള നഷ്ടപരിഹാരം ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവിടുകയുണ്ടായി. കൽപ്പറ്റയിലെപ്പോലെതന്നെ ബത്തേരിയിലും പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ അക്രമം ഉണ്ടായത്.
ബത്തേരി ഡോണ്‍ ബോസ്കോ കോളജില്‍ സംഘടനാപ്രവര്‍ത്തനത്തിന് വിദ്യാർഥിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2017 ജൂലൈയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഗുണ്ടാ വിളയാട്ടം നടന്നത്. അങ്ങനെ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട അക്രമണത്തില്‍ ഓഫീസ് വസ്തുക്കളും 179 ജനലുകളും അടിച്ചുതകര്‍ക്കുകയുണ്ടായി.13 പ്രതികളില്‍ നിന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതിയാണ് ഉത്തരവിട്ടിരുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കുന്നതിലും നേരിട്ട് പങ്കാളികളായിട്ടുള്ളതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ നിലവിലെ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി രണ്ട് സംഭവത്തിലും ഉള്‍പ്പെട്ടു. കല്‍പറ്റയില്‍ നടന്നതുപോലെ സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും ബത്തേരിയിലും പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. ഇരുപതിലേറെ പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം ഉണ്ടായത്.
അതേസമയം രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 30 ആയിരിക്കുകയാണ്. ആകെ റിമാൻഡിലായവരുടെ എണ്ണം 29 ആയിട്ടുണ്ട്. ഇവരില്‍ മൂന്ന് വനിതാ പ്രവർത്തകരും ഉള്‍പ്പെടുകയാണ്. പിടിയിലായ ഒരാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല.
ഈ ആക്രമണത്തിൽ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ.ആർ.അവിഷിത്തിനെ സ്റ്റാഫിൽ നിന്ന് പുറത്താക്കിയിട്ടുമുണ്ട്. എസ്എഫ്ഐ വയനാട് മുൻ ജില്ലാ വൈസ് പ്രസിഡൻറാണ് കെ.ആർ.അവിഷിത്ത്. ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നത്.
https://www.facebook.com/Malayalivartha


























