രോഹിണി ബാദ്‌ലി ഗാവിലെ കെട്ടിടങ്ങൾക്ക് തീപിടിച്ചു; പിടിത്തമുണ്ടായത് ബാദ്‌ലി പ്രദേശത്തെ പ്ലാസ്റ്റിക് ഫാക്ടറിയിലാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ

ഡൽഹിയിൽ രോഹിണി ബാദ്‌ലി ഗാവിലെ കെട്ടിടങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ട്. ബാദ്‌ലി പ്രദേശത്തെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിക്കുകയുണ്ടായി. വടക്കൻ ഡൽഹിയിലെ ഹൈദർപൂർ മെട്രോ സ്‌റ്റേഷനു സമീപമുള്ള എ 69 എന്ന സ്ഥലത്തുള്ള ഒരു പ്ലാസ്റ്റിക് ഡാന ഫാക്ടറിയിൽ പുലർച്ചെ 2.10 നാണ് തീപിടിത്തം ഉണ്ടായത്.
അതോടൊപ്പം തന്നെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സിന്‍റെ 23 ഫയർ എഞ്ചിനുകൾ തീ അണയ്ക്കാൻ സ്ഥലത്തുണ്ട്. സംഭവത്തെ തുടര്‍ന്ന് മെട്രോ സർവീസ് നിർത്തി വയ്ക്കുകയുണ്ടായി. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha


























