സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാർ; കേരളം മയക്കുമരുന്ന് ഹബ്ബായി മാറുകയാണെന്ന് അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ വെളിപ്പെടുത്തലുമായി മന്ത്രി എം വി ഗോവിന്ദന്‍, പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണം, കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് എന്നും മന്ത്രി

സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാരാണെന്ന് വ്യക്തമാക്കി മന്ത്രി എം വി ഗോവിന്ദന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. യുവജന സംഘടനകളില്‍ ഉള്ള കൂടുതല്‍ ആളുകളും മദ്യപിക്കുന്നവരായി മാറിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി.
അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ വ്യക്തമാക്കിയത്. അതേസമയം കേരളം മയക്കുമരുന്ന് ഹബ്ബായി മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി. കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കൂടാതെ കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നുകള്‍ എത്തുകയാണ്. തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം തന്നെയാണ് മയക്കുമരുന്ന് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























