എസ്എഫ്‌ഐയെ പഴി ചാരിയിട്ടും രക്ഷയില്ല; സിപിഎമ്മിനെ ലക്ഷ്യം വച്ച് കോണ്‍ഗ്രസ്; അക്രമം കലാപമായതോടെ പ്രതിരോധിക്കാന്‍ സിപിഎം

രാഹുലിന്റെ ഓഫീസ് പടിക്കെട്ടു കയറി ഓഫിസിലെത്തി എംപിയുടെ കസേരയില്‍ വാഴ വച്ചശേഷം ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുകയായിരുന്നു സത്യത്തില്‍ എസ്എഫഐയുടെ ലക്ഷ്യം. എന്നാല്‍, ഓഫിസിനു മുന്നിലെ ഷട്ടര്‍ ഇട്ട് പൊലീസ് കാവലേര്‍പ്പെടുത്തിയതോടെ എസ്എഫ്‌ഐയുടെ ആ പദ്ധതി പൊളിഞ്ഞു. പിന്നീടാണു പ്രവര്‍ത്തകര്‍ വാഴത്തൈയുമായി കെട്ടിടത്തിനു മുകളിലേക്കു വലിഞ്ഞുകയറിയത്. ഏതുവിധേനയും ഓഫിസിനുള്ളിലെത്താന്‍ ശ്രമിച്ചു. ജനലിനുള്ളിലൂടെ വലിഞ്ഞുകയറിയ ചിത്രം കൂടി വന്നതോടെ എല്ലാം മാറി. പിന്നെ കണ്ടത് സിപിഎം പോലും എസ്എഫ്‌ഐയെ തള്ളിപ്പറയുന്നതാണ്.
എന്നാല്‍ പ്രതിഷേധങ്ങള്‍ സിപിഎമ്മിന് നേരെ ആയതോടുകൂടി പ്രതിരോധം തീര്‍ക്കാന്‍ സിപിഎമ്മും തീരുമാനിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള യുഡിഎഫ് പ്രതിഷേധം വലിയ ആക്രമണങ്ങളായി മാറുന്നുവെന്ന പ്രചാരണവുമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് എല്‍ ഡി എഫ്. യു ഡി എഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനാണ് ആഹ്വാനം.
യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കലാപം അഴിച്ചു വിടാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്ന് ആരോപിച്ച ജയരാജന്‍, ഇന്ന് മൂന്ന് മണിക്ക് കല്‍പറ്റയില്‍ സിപിഎം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസ് എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളും സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും മുഖ്യമന്ത്രിയും എല്ലാം ശക്തമായി അപലപിച്ചിട്ടുള്ളതാണ്.
വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് നടന്നത്. അവര്‍ക്കെതിരെ പോലീസും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ ഈ സംഭവത്തെ മറയാക്കിക്കൊണ്ട് കേരളത്തിലുടനീളം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും തങ്ങളുടെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വലിയ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനജീവിതം ദുസഹമാക്കിക്കൊണ്ടാണ് ഈ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നത്.
പല സ്ഥലങ്ങളിലും വിദ്യാര്‍ത്ഥി സഖാക്കള്‍ക്ക് നേരെയും അക്രമം ഉണ്ടാകുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാനം ഇല്ലാതാക്കാന്‍ സംസ്ഥാനത്താകെ അക്രമങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്. ക്രമസമാധാന പാലകരായ പോലീസിനേയും ഇക്കൂട്ടര്‍ അക്രമിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രോത്സാഹനത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് ഈ അഴിഞ്ഞാട്ടം. നടത്തുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. കല്പറ്റയില്‍ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ദേശാഭിമാനിയുടെ ലേഖകന്‍ ഒരു ചോദ്യം ചോദിച്ചതിന്റെ ഭാഗമായി ആ ലേഖകനെ ഭീഷണിപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍ അവര്‍ക്ക് നേരേയും ഭീഷണി മുഴക്കി.
https://www.facebook.com/Malayalivartha


























