ഗാന്ധി ചിത്രം നിലത്തിട്ട് പൊട്ടിച്ചത് കോണ്‍ഗ്രസോ? മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് വിഡി സതീശന്‍; വിളറി വെളുത്ത് എംഎം ഹസന്‍

സത്യത്തിസല്‍ എസ്എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച ശേഷം ശേഷം ചിത്രീകരിച്ച ആദ്യ വീഡിയോകളില്‍ ഗാന്ധിജിയടക്കമുള്ള മുന്‍കാല നേതാക്കളുടെ ചിത്രം ചുമരിലുള്ളതായാണ് കാണാനാകുന്നത്. എന്നാല്‍ പിന്നീട് ഗാന്ധിജിയുടെ ചിത്രം നിലത്ത് പൊട്ടിച്ചിട്ട രീതിയില്‍ ചിത്രങ്ങളും പുറത്തുവന്നു. ഇത് ചോദിച്ച പത്രക്കാരോട് പ്രതിപക്ഷ നോതാവ് വിഡി സതീശന്‍ ദേഷ്യപ്പെട്ടു. ഇത് കോണ്‍ഗ്രസുകാരും ഏറ്റെടുത്തതോടെ ബഹളമായി. പിന്നീടാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രതികരണം വന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം താഴെയിട്ട് അപമാനിച്ചത് യൂത്തുകോണ്‍ഗ്രസുകാരെന്ന് സ്ഥിരീകരിച്ച് ഹസന്‍ സ്ഥീരികരിച്ചെന്നാണ് വാര്‍ത്ത വരുന്നത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഹസന്റെ കുറ്റസമ്മതം.
ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് അസ്വസ്ഥനയാണ് പ്രതികരിച്ചത്. വല്യ കാര്യമല്ലേ കണ്ടുപിടിച്ചതെന്ന പരിഹാസവും താന്‍ കണ്ട ദൃശ്യങ്ങളില്‍ അങ്ങിനെയില്ല എന്നുമായിരുന്നു ഹസന്റെ ആദ്യ പ്രതികരണം. ചോദ്യം ആവര്‍ത്തിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയുടെ ചിത്രം താഴെയിട്ടതാണോ വലിയ പ്രശ്‌നമെന്ന മറുചോദ്യം. ഒടുവില്‍ ഈ ചോദ്യത്തിന് മറുപടിയില്ല എന്ന് പറഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ തടിയൂരി.
ഈ വിഷയത്തില്‍ വയനാട്ടില്‍ ചോദ്യമുന്നയിച്ച ദേശാഭിമാനി ലേഖനെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയതിനെയും ഇറക്കി വിടുമെന്ന് പറഞ്ഞതിനെയും ഹസന്‍ ന്യായീകരിച്ചു. അസത്യമായ കാര്യങ്ങള്‍ രാഷ്ട്രീയമായി ചോദിച്ചാല്‍ ഇറങ്ങി പോകാനല്ലാതെ എന്ത് പറയണമെന്നായിരുന്നു ഹസന്റെ മറുപടി. തങ്ങളുടെ മര്യാദ കൊണ്ടാണ് ഇറക്കി വിടാത്തതെന്നും ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ അക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണത്തെയും ഹസന്‍ ന്യായീകരിച്ചു.
മുഖ്യമന്ത്രിയുടെ ആജ്ഞപ്രകാരം ഇ പി ജയരാജന്‍ വയനാട്ടിലെത്തി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയതെന്നും ഹസന്‍ ആരോപിച്ചു. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ ചുവടുപിടിച്ച് ജൂലൈ രണ്ടിന് സെക്രട്ടറിയറ്റിനും കലക്ടറേറ്റുകള്‍ക്ക് മുന്നിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹസന്‍ പറഞ്ഞു.
അതേസമയം ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. പ്രകോപനപരമായി അസഭ്യമായ മുദ്രാവാക്യം വിളിച്ചാണ് വയനാട് ബ്യൂറോക്ക് നേരെ കല്ലേറ് നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























