കളിക്കുന്നതിനിടെ കാലു കഴുകാന്‍ പുഴയിലിറങ്ങിയ പതുമൂന്നുകാരന് ദാരുണാന്ത്യം; ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുത്തു..

തൃശൂരില്‍ പുഴയില്‍ വീണ് പതിമൂന്നു വയസുകാരന് ദാരുണാന്ത്യം. കാല്‍ കഴുകാന്‍ ഇറങ്ങിയപ്പോഴാണ് എട്ടാം ക്ലാസുകാരാനായ ഗൗതം പുഴയിലേക്ക് വീണത്. തൃശൂര്‍ ആറാട്ടുപുഴ മന്ദാരം കടവിലാണ് സംഭവം.
തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട ഗൗതമിനെ രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടി നാട്ടിക ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. അവര്‍ ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
തൊട്ടിപ്പാള്‍ സ്വദേശി സുരേഷിന്റെ മകനാണ് ഗൗതം. പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കൂട്ടുകാര്‍ക്കൊപ്പം സൈക്കിളില്‍ കളിക്കുന്നതിനിടെ കാലില്‍ ചെളി പറ്റി. ഇതു കഴുകാന്‍ കടവില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
https://www.facebook.com/Malayalivartha


























