പോലീസുകാരനെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍; രഹസ്യവിവരം അറിഞ്ഞെത്തിയ പോലീസിനെ തേടി എത്തിയത് വേറെയും കേസുകള്‍..

പോലീസുകാരനെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശിയായ 25 വയസ്സുള്ള അബ്ദുള്‍ അഹദ്, ചാലിശ്ശേരി സ്വദേശി 18വയസ്സുള്ള അജയ് എന്നിവരെയാണ് പോലീസ് പിടികൂടുയത്.
ഇരുവരേയും മംഗലാപുരത്തുനിന്നാണ് പിടികൂടിയത്. പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്.
പെരുമ്പിലാവ് പാതാക്കരയില്‍ ലഹരിമാഫിയ സംഘം വീടുകയറി അക്രമം നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പോലീസ് എത്തിയപ്പോഴായിരുന്നു യുവാക്കള്‍ ആക്രമിച്ചത്. അക്രമത്തിനുശേഷം നാടുവിട്ട പ്രതികള്‍ മംഗലാപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ അവിടെ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പൊക്കിയത്. അതേസമയം പോലീസിനെ കണ്ടതും ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരെ കീഴടക്കി. സ്റ്റേഷനിലെത്തിച്ച പ്രതികളെ ആക്രമണത്തിന് ഇരയായ പോലീസുദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞെന്നാണ് വിവരം.
https://www.facebook.com/Malayalivartha























