തൃശ്ശൂരിൽ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍
തൃശ്ശൂരിൽ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറിനെയാണ് (36) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പതിമൂന്നു വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് 13കാരൻ പീഡന വിവരം പറഞ്ഞത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.മതിലകം ഇന്‍സ്പെക്ടര്‍ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.എസ്ഐ. ക്ലീസണ്‍, സീനിയര്‍ സി.പി.ഒ. ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha