തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സിപിഎമ്മിന് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല, കനത്ത തോല്‍വിക്ക് കാരണം ബിജെപി; വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയാണ് സിപിഎമ്മിന് നേരിടേണ്ടിവന്നത്. കനത്ത തിരിച്ചടിക്ക് പിന്നാലെ പരസ്പരം കുറ്റംപറഞ്ഞും പഴിചാരിയും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തൃക്കാക്കര. എന്നിരുന്നാലും സിപിഎം ഇത്തവണ ശക്തമായ മത്സരത്തിന് ശ്രമിച്ചു. പക്ഷേ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്ന സംഭവവും ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി-ട്വന്റി വോട്ട് സിപിഎമ്മിന് നഷ്ടപ്പെട്ട കാര്യവും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ആ വോട്ടുകള്‍ പൂര്‍ണ്ണമായും യുഡിഎഫിന്റെ വോട്ട് ബാങ്കിലേക്കാണ് പോയതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മാത്രമല്ല സി.പി.എം വിരുദ്ധ പ്രചാരവേല ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ യു.ഡി.എഫിന്റെ കൂടെ നിന്നുവെന്നും ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നത് ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപി മണ്ഡലത്തില്‍ നല്ല കളിയാണ് കളിച്ചത്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ബി.ജെ.പിയുടെ ശ്രമിച്ചു. ആര്‍എസ്എസ് കേരള രാഷ്ട്രീയത്തില്‍ ആസൂത്രിമായി പ്രവര്‍ത്തിക്കുന്നു. വീട് നിര്‍മാണം, വനവല്‍ക്കണം കോളനികളിലെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളിലൂടെയാണ് അവരുടെ പ്രവര്‍ത്തനം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും ഇടപെടലുകള്‍ നടക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഭാവിരാഷ്ട്രീയയത്തില്‍ ചര്‍ച്ചയാകണം. എന്നാല്‍ ഇതിനെ നേരിടാനെന്ന പേരില്‍ മുസ്ലിം വിഭാഗത്തിലുള്ള ചില സംഘടനകളും ഇതേ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.
അതേസമയം വോട്ട് ചോര്‍ച്ച ഉണ്ടായോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ രണ്ടംഗ കമ്മീഷനെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്. എ കെ ബാലനും ടി പി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായോ എന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കമ്മീഷന്‍ അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha























