യുവാവിനെ തട്ടിക്കൊണ്ടുപോയി ഹോട്ടലില്‍വെച്ച് മര്‍ദിച്ച കേസിലെ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ടുപോയി ഹോട്ടലില്‍വെച്ച് മര്‍ദിച്ച കേസിലെ മൂന്ന് പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ നിര്‍മാണത്തിലെ സാമ്പത്തിക ഇടപാടുകളുടെ തുടര്‍ച്ചയെന്നോണമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്.
ഒന്നാം പ്രതി മലപ്പുറം, തിരൂരങ്ങാടി അരിയല്ലൂര്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനു സമീപം കാവുകളത്തില്‍ സനീഷ് അയ്യപ്പന്‍ (46), രണ്ടാം പ്രതി കൊടക്കാട് കാവുകളത്തില്‍ അമ്പലത്തിനു സമീപം കാവുകളത്തില്‍ രാജേഷ് വാസു (38), മൂന്നാം പ്രതി വൈക്കം ഉദയനാപുരം ബ്ലോക്ക് ഓഫീസിനു സമീപം കുറ്റുവേലിയില്‍ അര്‍ജുന്‍ മോഹന്‍ (25) എന്നിവരാണ് പിടിയിലായത്.
പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്ന അഞ്ച് പേരില്‍ തലയോലപ്പറമ്പ് മറവന്‍തുരുത്ത് കുലശേഖരമംഗലം നടുക്കാരിയില്‍ സജി (45), മറവന്‍തുരുത്ത് കടൂക്കര ജങ്ഷന്‍ ഭാഗത്ത് കാട്ടിപ്പറമ്പില്‍ അനൂപ് (36) എന്നിവര്‍ ജൂണ്‍ 10-ന് പിടിയിലായിരുന്നു. മേയ് ഏഴിനാണ് സംഭവം നടന്നത്.
കോഴിക്കോട്ടുനിന്നു വന്ന് മൂവാറ്റുപുഴ വാളകം മേക്കടമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെയാണ് കലൂരില്‍നിന്ന് തട്ടിക്കൊണ്ടു പോയി വൈക്കത്തുള്ള ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചത്.
ഇതിന്റെ പിറ്റേന്ന് യുവാവ് താമസിക്കുന്ന മേക്കടമ്പിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ സിനിമയ്ക്ക് വാടകയ്ക്ക് നല്‍കുന്ന ഒരു കോടി രൂപ വിലവരുന്ന ഉപകരണങ്ങള്‍ തട്ടിക്കൊണ്ടുപോയി. യുവാവിന്റെ ഭാര്യയെയും മകളെയും അമ്മയെയും ഉപദ്രവിച്ചതായും കേസുണ്ട്.
കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികള്‍ക്കായി ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലടക്കം തിരച്ചില്‍ നടത്തിയിരുന്നു.
ആലുവയിലെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളിലൊരാള്‍ പോലീസ് എത്തുന്നതിന് തൊട്ടു മുന്‍പ് ബെംഗളൂരുവിലേക്ക് കടക്കുകയും ചെയ്തു. കേസിലെ പ്രധാന സൂത്രധാരനും പ്രതിയും കൂട്ടാളികളും ഇതോടെ പിടിയിലായി കഴിഞ്ഞു.
"
https://www.facebook.com/Malayalivartha
























